ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ബൈപാസ് ആളെപ്പറ്റിക്കുന്നു; നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും വൈകും

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് തയ്യാറായി നില്‍ക്കുമ്പോള്‍ ആലപ്പുഴ അതിനു മുന്‍പേ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച ബൈപാസ് നിര്‍മാണമാണ് മന്ദഗതിയില്‍ ഇഴഞ്ഞു നീങ്ങുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പാടെ കാറ്റില്‍ പറത്തി കൊണ്ടാണ് ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം മന്ദഗതിയില്‍ നിരങ്ങി നീങ്ങുന്നത്. ഇപ്പോള്‍ കാരണമായി എടുത്തുകാണിക്കുന്നത് ബൈപ്പാസിന് റെയില്‍വേ ക്രോസിലെ ഉയരക്കുറവാണ്.

<strong>അസമില്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും എജിപിയും കൈകോര്‍ക്കുന്നു! ബിജെപിക്ക് കനത്ത തിരിച്ചടി</strong>അസമില്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും എജിപിയും കൈകോര്‍ക്കുന്നു! ബിജെപിക്ക് കനത്ത തിരിച്ചടി

റെയില്‍വേ വൈദ്യുതി ലൈനുകള്‍ 5.5 മീറ്റര്‍ ഉയരത്തില്‍നിന്ന് 4.5 മീറ്ററായി കുറയ്ക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ശ്രമം. ഇതിനുശേഷം കുതിരപ്പന്തി മേല്‍പ്പാലത്തിലും വൈദ്യുതി ലൈനുകള്‍ താഴ്ത്തുന്നത് ആരംഭിക്കും. വൈദ്യുതി ലൈനുകള്‍ താഴ്ത്തുന്ന ജോലി ഫെബ്രുവരി രണ്ടിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം.

alappey-15


എന്നാല്‍ അടുത്തമാസം പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ ബൈപാസ് പൂര്‍ത്തീകരണം വീണ്ടും നീളുമെന്നാണ് കണക്കുകൂട്ടുന്നത് ഒരുപക്ഷേ ലോകസഭ ഇലക്ഷന്‍ കഴിഞ്ഞാലും ബൈപ്പാസ് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല. മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ സ്ലാബിട്ട് ടാറിങ് നടത്തിയാല്‍ ആലപ്പുഴ ബൈപ്പാസ് പൂര്‍ണമാകും. ഇതിന് ശേഷം റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നേരിട്ടുള്ള പരിശോധനയ്ക്കുശേഷമാകും ബൈപ്പാസ് നാടിന് സമര്‍പ്പിക്കുക.

എന്നാല്‍ ബൈപാസ് നിര്‍മാണം മെയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നാണ് ആലപ്പുഴക്കാരനും പൊതുമരാമത്ത് മന്ത്രിയുമായ ജി.സുധാകരന്‍ ഇപ്പോഴും പറയുന്നത്. കഴിഞ്ഞ മെയില്‍ പൂര്‍ത്തീകരിക്കുമെന്നാണ് മന്ത്രി 2018 തുടക്കത്തില്‍ പറഞ്ഞത്.

English summary
dealy in alappuzha bypass construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X