Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിഥി തൊഴിലാളികള്‍ക്ക് കൈത്താങ്ങായി തൊഴില്‍ വകുപ്പ്; ആലപ്പുഴയിൽ 12,332 പേർക്ക് ഭക്ഷ്യകിറ്റ് നൽകി

ആലപ്പുഴ: ലോക്ക്ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് കൈത്താങ്ങേകി തൊഴില്‍ വകുപ്പ്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 12,332 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഇതുവരെ 12,537 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്.

alappuzha

അഞ്ചു കിലോ അരി, കടല, ആട്ട, സണ്‍ഫ്‌ളവര്‍ ഓയില്‍, ഉപ്പ്, സവാള, കിഴങ്ങ്, തുവര പരിപ്പ്, മുളകുപൊടി, അഞ്ചു മാസ്‌ക് തുടങ്ങി 10 ഇനം ആവശ്യസാധനങ്ങളടങ്ങുന്നതാണ് കിറ്റ്. ജില്ലാ ഭരണകൂടം, സപ്ലൈക്കോ എന്നിവരുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും കിറ്റ് വിതരണവും തുടരുകയാണ്.

തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് പരിശോധന നടത്തി കോവിഡ് വൈറസ് ബാധ കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അരൂര്‍ ഗ്രാമപഞ്ചായത്തിലെ ചന്തിരൂരില്‍ അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ പരിശോധന നടത്തി. മറ്റുള്ള സ്ഥലങ്ങളിലും പരിശോധന പുരോഗമിക്കുകയാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എം.എസ് വേണുഗോപാല്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+