• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അമ്പലപ്പുഴ, കാട്ടൂര്‍ മേഖലകളില്‍ കടലാക്രമണം രൂക്ഷം; പുലിമുട്ടുകളുടെ നിര്‍മ്മാണം വിലയിരുത്തി ഉദ്യോഗസ്ഥര്‍

ആലപ്പുഴ: കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴ, കാട്ടൂര്‍ മേഖലകളിലെ പുലിമുട്ടുകളുടെ നിര്‍മാണം വിലയിരുത്തി ജലവിഭവ വകുപ്പ് സെക്രട്ടറിയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) മാനേജിംഗ് ഡയറക്ടറുമായ പ്രണബ് ജ്യോതിനാഥിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം.

വീണ്ടും ഞെട്ടിക്കാന്‍ പിസി ജോര്‍ജ്; മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എംഎല്‍എയാകും!! സാധ്യത ഇങ്ങനെവീണ്ടും ഞെട്ടിക്കാന്‍ പിസി ജോര്‍ജ്; മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എംഎല്‍എയാകും!! സാധ്യത ഇങ്ങനെ

ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളിലായി കിഫ്ബിയുടെ ധനസഹായത്തോടെ 11.41 കിലോമീറ്റര്‍ ദൂരത്തില്‍ ടെട്രാപ്പോഡ് കവചത്തോടുകൂടി 114 പുലിമുട്ടുകളാണ് ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.ഐ.ഐ.ഡി.സി. നിര്‍മിക്കുന്നത്. രണ്ടു ടണ്ണും അഞ്ചു ടണ്ണും വീതം ഭാരമുള്ള രണ്ടുതരം ടെട്രാപോഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇവയുടെ നിര്‍മാണ ചുമതല കെ.ഐ.ഐ.ഡി.സിക്ക് നല്‍കിയത്.

സിപിഎം നീക്കം ഫലം കാണുന്നു; കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്സിപിഎം നീക്കം ഫലം കാണുന്നു; കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്

കരിങ്കല്ലിനു മുകളില്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള ടെട്രാപോഡുകള്‍ കവചമായി നിരത്തി നിര്‍മിക്കുന്ന പുലിമുട്ടുകള്‍ കടലാക്രമണം തടയാന്‍ ഏറെ ഫലപ്രദമാണ്. കരിങ്കല്ലിന്റെ ലഭ്യതക്കനുസരിച്ച് കൂടുതല്‍ പുലിമുട്ടുകള്‍ വേഗത്തില്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കെ.ഐ.ഐ.ഡി.സി.

ചോക്സിയുടെ വിട്ടുകിട്ടല്‍ അതികഠിനം; തന്ത്രം നേരത്തെ രൂപപ്പെടുത്തി, ഇന്ത്യയുടെ ഏക പ്രതീക്ഷ കോടതിയില്‍ചോക്സിയുടെ വിട്ടുകിട്ടല്‍ അതികഠിനം; തന്ത്രം നേരത്തെ രൂപപ്പെടുത്തി, ഇന്ത്യയുടെ ഏക പ്രതീക്ഷ കോടതിയില്‍

ബിക്കിനിയില്‍ തിളങ്ങി സോഫി ചൗദ്രി-ചിത്രങ്ങള്‍ കാണാം

cmsvideo
    Heavy rain and yellow alert in center Kerala

    English summary
    Department of Water Resources has assessed construction of pulimoots in Ambalapuzha and Kattoor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X