ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെസി വേണുഗോപാലിനെ ക്ഷണിച്ചില്ല; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസ് മാര്‍ച്ച്

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ കെസി വേണുഗോപാലിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്കാണ് എം ലിജുവിന്‍രെ നേതൃത്വത്തിലുള്ള 100ഓളം പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പിന്നാലെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകും തമ്മില്‍ ചെറിയ ഉന്തും തള്ളുമുണ്ടായി.

alappuzha

പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ ഇരിക്കാന്‍ തുടങ്ങിയതോടെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ആലപ്പുഴ ബൈപ്പാസിന്റെ സൃഷ്ടി കെസി വേണുഗോപാലാണ്. ആസൂത്രിതമായൊരു നീക്കമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയത്. ജി സുധാകരന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്നും ലിജു പറഞ്ഞു.

അതേസമയം, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മഹനീയ സാന്നിധ്യമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ബൈപ്പാസ് പല കാരണങ്ങള്‍ മൂലം അനിശ്ചിതമായി നീളുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 4.85 കോടി രൂപ അധികമായി ലൈറ്റിനും ജങ്ഷന്‍ നവീകരണത്തിനുമായി അനുവദിച്ചാണ് ഇപ്പോള്‍ പണികള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമേ 25 കോടി ചെലവഴിച്ചു.

6.8 കിലോമീറ്ററാണ് ദൈര്‍ഘ്യം . അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമുണ്ട് . ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന, സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിന് . നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 172 , സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 , അങ്ങനെ 344 കോടിയാണ് അടങ്കല്‍ തുക .

കൂടാതെ റെയില്‍വേക്ക് നല്‍കിയതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 25 കോടി അധികമായും ചെലവഴിച്ചു . കേന്ദ്ര പദ്ധതിയില്‍ 80 വഴിവിളക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 408 വിളക്കുകള്‍ ഉണ്ട്. ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍കിട പാലങ്ങളാണ് കുറഞ്ഞ സമയത്ത് ഗതാഗത യോഗ്യമാകുന്നത് .

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

English summary
did not invite KC Venugopal; Congress conduct a march at Alappuzha bypass inauguration venue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X