ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞിട്ടില്ല', മീഡിയാ വൺ ചാനലിന് എതിരെ എഎം ആരിഫ് എംപി

Google Oneindia Malayalam News

ആലപ്പുഴ: മീഡിയാ വണ്‍ ചാനലിന് എതിരെ വിമര്‍ശനവുമായി ആലപ്പുഴ എംപി എഎം ആരിഫ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളില്‍ നടന്ന എന്‍ഐഎ റെയ്ഡുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം തെറ്റായ രീതിയില്‍ മീഡിയാ വണ്‍ വാര്‍ത്ത നല്‍കിയതായാണ് എഎം ആരിഫ് ആരോപിക്കുന്നത്.

11 സംസ്ഥാനങ്ങളില്‍ നിന്നായി 150ല്‍ അധികം പേരെയാണ് എന്‍ഐഎ ഇന്ന് കസ്റ്റഡിയിലെടുത്തത്. റെയ്ഡ് അംഗീകരിക്കാനാകില്ലെന്ന് താൻ പറഞ്ഞതായാണ് മീഡിയാ വൺ ചാനൽ തെറ്റായ വാർത്ത നൽകിയത് എന്ന് എംപി ആരോപിക്കുന്നു.

1

എഎം ആരിഫിന്റെ പ്രതികരണം: ' പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ഇന്ത്യയിലെ ഓഫീസുകൾ റെയ്ഡ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ മീഡിയ വൺ ചാനൽ എന്റെ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാൽ 'റെയ്ഡ്‌ ഏകപക്ഷീയമാണെന്നും അത്‌ അംഗീകരിക്കാനാവില്ല' എന്ന് എ.എം.ആരിഫ്‌ എം.പി. അഭിപ്രായപ്പെട്ടു' എന്ന തരത്തിൽ എന്റെ പ്രതികരണത്തിന്റെ ഒരുഭാഗം മാത്രമാണ്‌ മീഡിയ വൺ ചാനലിൽ എഴുതിക്കാണിക്കുന്നത്‌. റെയ്ഡ്‌ ഏകപക്ഷീയമാണെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അതിനെ അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞിട്ടില്ല.

കേരളത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍; പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം ശക്തമാകുന്നുകേരളത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍; പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം ശക്തമാകുന്നു

2

പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ തീവ്രവാദ സ്വഭാവമുള്ള സംഘാടനയാണെന്നുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊതു സമൂഹത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു സംഘടനയാണ്‌ എന്നുതന്നെയാണ്‌ ഞാൻ പറഞ്ഞത്‌. എന്നാൽ ആർ.എസ്‌.എസ്‌.മായി ബന്ധമുള്ള പല സംഘടനകളും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെപ്പറ്റി അന്വേഷണം നടത്തുകയോ അവിടങ്ങളിൽ റെയ്ഡ്‌ നടത്തുകയോ ചെയ്യാതെ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ഓഫീസുകളിൽ മാത്രം ഏകപക്ഷീയമായി റെയ്ഡ്‌ നടത്തുന്നത്‌ സംശയാസ്പദമാണ്‌. അതിൽ ഗവണ്മെന്റിന്റെ ഉദ്ദേശ്യശുദ്ധിയെ ഒരിക്കലും അംഗീകരിക്കാനാവില്ല.

വലിയ 'ഷോക്ക്' ഒന്നും ഇല്ല, ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്, നടിക്ക് ലഭിച്ച തിരിച്ചടിയിൽ ഭാഗ്യലക്ഷ്മിവലിയ 'ഷോക്ക്' ഒന്നും ഇല്ല, ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്, നടിക്ക് ലഭിച്ച തിരിച്ചടിയിൽ ഭാഗ്യലക്ഷ്മി

3

NIAയും EDയും അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാരിനെതിരെ പ്രതികരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിശ്ചലമാക്കുക എന്ന തന്ത്രമാണ്‌ പിന്തുടരുന്നത്‌. ധാരാളം പൗരാവകാശ പ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയും സാഹിത്യകാരന്മാരേയും അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഒരു സർക്കാരാണ്‌ കേന്ദ്രത്തിലേത്‌. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന്റെ നീക്കം സദുദ്ദേശ്യപരമാണ്‌ എന്ന് പറയാൻ ആവില്ല എന്നാണ്‌ ഞാൻ പറഞ്ഞത്‌.

4

എതിരാളികളെ എന്തുവിലകൊടുത്തും നിശബ്ദരാക്കുക എന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാർ ഇന്ന് പോപ്പുലർ ഫ്രണ്ടിനെയാണ്‌ ലക്ഷ്യം വെച്ചതെങ്കിൽ നാളെ അത്‌ ഇടതുപാർട്ടികളെ ആകും എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഞാൻ അഭിപ്രായം പറഞ്ഞത്‌. എന്നാൽ അതിന്റെ ഒരുഭാഗം മാത്രം അടർത്തിമാറ്റി മീഡിയവൺ ചാനലും തേജസ്‌ ദിനപത്രവും അടക്കം പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഞാനിതു വ്യക്തമാക്കുന്നത്‌'.

English summary
did not say that the raid was unacceptable, AM Ariff MP against Media One channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X