'അത്തരക്കാര്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ലെന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണം': അലി അക്ബര്‍
ആലപ്പുഴ: മത സൗഹാര്‍ദ്ദമെന്നത് ഒരു വശത്തേക്കുള്ള പാലമാകരുതെന്ന് സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അലി അക്ബര്‍ ഇക്കാര്യം സൂചിപ്പിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴ സക്കറിയ ബസാര്‍ മര്‍കസ് മസ്ജിദില്‍ നമസ്‌കാര സമയത്ത് എല്ലാ മതവിഭാഗത്തിലുള്ളവരെയും മസ്ജിദിലേക്കു ക്ഷണിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അലി അകബര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.

ഇതേ മാതൃക ഹൈന്ദവ കൃസ്ത്യന്‍ മത ചടങ്ങുകളില്‍ മുസ്ലീങ്ങളും പങ്കെടുത്ത് മാതൃക കാണിക്കണം. അത് മാത്രം പോരാ, ക്ഷേത്രത്തിനു സംഭാവനകൊടുത്താല്‍ അത് വേശ്യാലയങ്ങള്‍ക്ക് കൊടുന്നത് പോലെ, ഗുരുവായൂരപ്പനെ തൊഴുതാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്നൊക്കെ പറഞ്ഞവന്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണമെന്ന് അലി അക്ബര്‍ പറയുന്നു. അലി അകബര്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ഇന്നലെ ആലപ്പുഴ സക്കറിയ ബസാര്‍ മര്‍കസ് മസ്ജിദിലെ ജുമുഅ നമസ്‌കാരം പരസ്പര സ്‌നേഹത്തിന്റെ പ്രാര്‍ഥനാലയമായി. ഇന്നലെ ജുമുഅ നമസ്‌കാര സമയത്ത് എല്ലാ മതവിഭാഗത്തിലുള്ളവരെയും മസ്ജിദിലേക്കു ക്ഷണിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഇത് നല്ല കാര്യം തന്നെ ഇതേ മാതൃക ഹൈന്ദവ കൃസ്ത്യന്‍ മത ചടങ്ങുകളില്‍ മുസ്ലീങ്ങളും പങ്കെടുത്ത് മാതൃക കാണിക്കണം.

അത് മാത്രം പോരാ, ക്ഷേത്രത്തിനു സംഭാവനകൊടുത്താല്‍ അത് വേശ്യാലയങ്ങള്‍ക്ക് കൊടുന്നത് പോലെ, ഗുരുവായൂരപ്പനെ തൊഴുതാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്നൊക്കെ പറഞ്ഞവന്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണം,പറ്റുമെങ്കില്‍ അത്തരക്കാരുടെ അണ്ണാക്കില്‍ പഴംതുണി തിരുകാനും മടിക്കരുത്.

ഒരു വശത്തേക്ക് മാത്രം കയറാനുള്ള പാലമാകരുത് മതസൗഹര്‍ദ്ധപാലം, മറ്റുള്ളവരുടെ വിശ്വാസം അംഗീകരിക്കുക, ഭാരതം ഇസ്ലാമിക രാജ്യമാക്കാമെന്നുള്ള മൂഡത്വം അവസാനിപ്പിക്കുക, വെറുപ്പിന്റെ തുപ്പലും ഹലാലും വര്‍ജ്ജിക്കുക, തന്റെ വിശ്വാസം അന്യരുടെ ചങ്കില്‍ വാളായി കയറ്റാതിരിക്കുക ഇത്രയുമൊക്കെ ആയാല്‍ മതി താനേ സൗഹൃദം പൂത്തുലയും...

നിനക്ക് നിന്റെ മതം എനിക്കെന്റെ മതം എന്ന ഖുര്‍ആന്‍ വാക്യം ഉയര്‍ത്തിപ്പിടിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളു, പിന്നെ അന്യവിശ്വാസികളുടെ കര്‍ണ്ണത്തിലേക്ക് എന്റെ ദൈവം മാത്രം വലിയവന്‍ എന്ന് കോളാമ്പി വച്ച് അട്ടഹസിക്കുന്നതിലും മിതത്ത്വം കാണിക്കുക.. നന്നാവട്ടെ ലോകം...
നന്നാവണം ലോകം...എന്ന് ചിന്തിക്കാത്ത അള്ളയല്ലല്ലോ എല്ലാം പൊറുക്കുന്ന അള്ളാ.. നന്മയുണ്ടാകട്ടെ...നല്ലത് വരട്ടെ ആമീന്‍- അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, അലി അക്ബറിന്റെ പേസ്റ്റിന് താഴെ നിരവധി പേരാണ് ഈ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ്, മത സൗഹാര്‍ദ്ദവും പരസ്പര സഹവര്‍ത്തിത്തവും ബഹു സ്വരസമൂഹത്തില്‍ അത്യാവശ്യമാണ്..
അവനവന്റെ വിശ്വാസത്തില്‍ വെള്ളം ചെര്‍ക്കാതെ തന്നെ എല്ലാമത വിശ്വാസികളും ചെയ്യാവുന്ന വിട്ടു വീഴ്ചകള്‍ ഒക്കെയും ചെയ്യണം..നമ്മള്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാക്കിയാലും ഈ രാജ്യത്തെ ഹൈന്ദവ, സിക്ക,് ക്രിസ്ത്യന്‍, മുസ്ലിം, പാര്‍സി, ബുദ്ധ , ജൈന,സഹോദരങ്ങള്‍ ഒക്കെ ഈ രാജ്യത്ത് തന്നെ ഉണ്ടാകും..ആരും എവിടെയും പോകാനില്ല...സഹവര്‍ത്തിതവും,പരസ്പരബഹുമാനവും ഇല്ലെങ്കില്‍ ജനങ്ങളില്‍ അരക്ഷിതാവസ്ഥ യും വിദ്വേഷവും പടരും...രാജ്യപുരോഗതിക്ക് അത് തടസമാകും,ഇന്നത്തെ സിവിലൈസ്ഡ് സൊസൈറ്റിയില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ നമ്മള്‍ കൂടുതല്‍ അപമാനിതരാകാന്‍ മാത്രമേ അത് ഉപകരിക്കൂ...മുതലെടുക്കേന്‍ടവര്‍ മുതലെടുക്കും ...എല്ലാവരും തിരിച്ചറിഞ്ഞാല്‍ നന്നാവും. എന്നാണ് ഒരാള്‍ കുറിച്ച കമന്റ്.

താങ്കളെ പോലെ ചിന്തിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണു. കൂടുതല്‍ പേര്‍ താങ്കളുടെ പാതയിലേക്ക് ശാന്തിയുടെ സമത്വത്തിന്റ പ്രവാചകരായി എത്തുമെന്നു പ്രത്യാശിക്കാം.. താങ്കളെ പോലുള്ളവര്‍ മുന്നിട്ടിറങ്ങുക. മത സൗഹാര്‍ദ്ദത്തിന് ' എന്നാലും ചില കരു ടുകള്‍ സമൂഹത്തിലുണ്ടാകും. ശക്തമായ നിലപാട് സമുദായ സംഘടനകള്‍ എടുത്താല്‍ ഇവന്മാര്‍ താനെ അടങ്ങിക്കോളും.- ചിലര്‍ കമന്റില്‍ കുറിച്ചു.












Click it and Unblock the Notifications