India
 • search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിബിഐയും പൊലീസും അന്വേഷിച്ചത് 17 വര്‍ഷം, ഒരു തുമ്പുപോലും കിട്ടിയില്ല ; രാഹുല്‍ ഇന്നും കാണാമറയത്ത്

Google Oneindia Malayalam News

ആലപ്പുഴ : ആലപ്പുഴയില്‍ വച്ച് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ രാഹുലിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നു. വീടിനടുത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് രാഹുലിനെ അവസാനമായി കണ്ടത്. പിന്നീട് ആരും ആ ഏഴ് വയസുകാരനെ കണ്ടിട്ടില്ല . 17 വര്‍ഷം സി ബി ഐയും പൊലീസും മാറി മാറി അന്വേഷിച്ചിട്ടും രാഹുല്‍ എവിടെയെന്ന് കണ്ടെത്താനായില്ല.

1

ആലപ്പുഴയില്‍ 55കാരനായ രാജുവിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് രാഹുലിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നത്. കേരള പൊലീസിനെയും സി ബി ഐയെയും ആകെ കുഴക്കിയ കേസായിരുന്നു രാഹുലിന്റെ തിരോധാനം. അന്ന് സംസ്ഥാനത്തെ മാധ്യമങ്ങള്‍ എല്ലാം തന്നെ രാഹുലിന്റെ തിരോധാനം വലിയ ചര്‍ച്ചയാക്കിയിരുന്നു. 19 മാസമാണ് ഈ കേസ് പൊലീസ് അന്വേഷിച്ചത്. പിന്നീട് സി ബി ഐ കൊച്ചി, തിരുവനന്തപുരം, ചെന്നൈ യൂണിറ്റുകള്‍ കേസ് അന്വേഷിച്ചു. എന്നിട്ടും രാഹുലിനെ ഇതുവരെ കണ്ടെത്താനായില്ല.

2

ആശ്രമം വാര്‍ഡിലെ വീടിനടുത്ത് ക്രിക്കറ്റ് മൈതാനത്തെ കളിക്കിടെയാണ് എ ആര്‍ രാജുവിന്റെയും മിനിയുടെയും മകനായ രാഹുലിനെ കാണാതായത്. 2005 മേയ് 18ന് ആണ് സംഭവം. അന്ന് നാട് മുഴുവന്‍ രാഹുലിനെ തേടിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ രാഹുലിനെ കണ്ടെത്താനായില്ല.

3

പിന്നീട് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് സി ബി ഐ ഏറ്റെടുക്കുന്നത്. എന്നാല്‍ ആ അന്വേഷണത്തില്‍ കുടുംബം പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഒന്നരപതിനാറ്റണ്ടോളമാണ് സി ബി ഐ കൊച്ചി, ചെന്നൈ, തിരുവനന്തപുരം യൂണിറ്റുകള്‍ കേസ് അന്വേഷിച്ചത്. എന്നിട്ടും രാഹുലിനെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല.

4

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ചോദ്യം ചെയ്തത്. ഇതിനിടെ രാഹുലിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയതാണെന്ന് സമ്മതിച്ച അയല്‍വാസിയായ മധ്യവയസ്‌കന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ ആ വഴിയും അടയുകയായിരുന്നു.

5

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൊഴി വ്യാജവും കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തി. സി ബി ഐയും പൊലീസിന്റെ വഴിയെയാണ് സഞ്ചരിച്ചത്. 2006 ഫെബ്രുവരിയില്‍, അയല്‍വാസിയായ യുവാവിനെയും നേരത്തെ ആരോപണവിധേയനായ വ്യക്തിയെയും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും അനുകൂലമായ ഒന്നും കണ്ടെത്തിയില്ല.

6

ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്ക് ഫലമില്ലാതായതോടെ കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ തീരുമാനിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായ രീതിയില്‍ ചോദ്യം ചെയ്തില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണം തുടരാന്‍ നിര്‍ദ്ദേശിച്ചു.

7

അതേസമയം, രാഹുല്‍ എന്നെങ്കിലും വീട്ടിലേക്ക് കയറിവരുമെന്ന പ്രതീക്ഷ പിതാവ് രാജുവിനുണ്ടായിരുന്നു. രാഹുലിനെ കാണാതാകുമ്പോള്‍ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം മാനസികമായി തകര്‍ത്തു. കണ്ണടയ്ക്കും മുമ്പ് മകനെ അവസാനമായി കാണണമെന്ന ആഗ്രഹം ബാക്കിയാണ് രാജു മടങ്ങിയത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

'വിസ്മയയുടെ ആത്മാവ് ഈ കാറിൽ'; കോടതിയിലേക്ക് അച്ഛന്റെ യാത്ര കിരണിന് നൽകിയ കാറിൽ, ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടു'വിസ്മയയുടെ ആത്മാവ് ഈ കാറിൽ'; കോടതിയിലേക്ക് അച്ഛന്റെ യാത്ര കിരണിന് നൽകിയ കാറിൽ, ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടു

cmsvideo
  നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി
  English summary
  Disappearance of Rahul, who went missing 17 years ago in Alappuzha, is being discussed again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X