ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ദുരിതം; ആലപ്പുഴയിലെ ഷെല്‍റ്റര്‍ ഹോം പ്രവര്‍ത്തനരഹിതം
ഒരു ട്രാന്‍സ്‌മെന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്.

ആലപ്പുഴ: കേരളത്തിലെ ഏക ട്രാന്‍സ്‌മെന്‍ ഷെല്‍റ്റര്‍ ഹോം പ്രവര്‍ത്തനരഹിതമായിട്ട് ആറ് മാസമാകുന്നു. ഇതോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തില്‍ കഴിയാന്‍ ഇടമില്ലാതെ കുറച്ച് പേര്‍ പ്രയാസത്തിലാണ്. വീട്ടുകാരുടെ സമ്മതമില്ലാതെ ഈ മാസം ആദ്യം ശസ്ത്രക്രിയ ചെയ്ത കോട്ടയം സ്വദേശിക്ക് നില്‍ക്കാന്‍ ഒരിടത്തിന് വേണ്ടി കേരളം വിടേണ്ട സാഹചര്യം വന്നു.
ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും സ്വന്തമായി വരുമാനമില്ലാത്ത ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍പ്പെട്ടര്‍ക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമാണ് ഏക ഷെല്‍റ്റര്‍ ഹോം തുടങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് ശസ്ത്ര്ക്രിയ കഴിഞ്ഞവര്‍ അവിടേക്ക് പോയപ്പോള്‍ അത് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്.
ഒരു ട്രാന്‍സ്‌മെന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. വീട്ടുകാരും ബന്ധുക്കളും തുണയ്ക്കില്ലെന്ന് അദ്ദേഹം പറയുന്നു. തുടര്‍ പരിശോധനയ്ക്ക് വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തണം. ചികിത്സ ചെലവിന് തന്നെ ബുദ്ധിമുട്ടുമ്പോഴാണിത്. ഒരു എന്‍ ജി ഒ ആയിരുന്നു ഷെല്‍ട്ടര്‍ ഹോമിന്റെ നടത്തിപ്പ് ചുമതല. ചെലവ് സര്‍ക്കാരായിരുന്നു വഹിച്ചത്.
കഴിഞ്ഞ മാര്‍ച്ചിലാണ് കരാര്‍ കാലാവധി കഴിഞ്ഞത്. തുടര്‍ന്ന് എന്‍ ജി ഒ സ്വന്തം ചെലവില്‍ ജൂണ്‍ വരെ പ്രവര്‍ത്തിച്ചു. .ഷെല്‍ട്ടര്‍ ഹോ പുനരാരംഭിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്കും സമൂഹിക നീതി വകുപ്പിന് മുന്നിലുണ്ട്. എന്നാല്‍ നടപടി ഒന്നും ആയിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രമാണ് ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്യുന്നത്. ശേഷം മൂന്ന് മാസം വരെ പൂര്‍ണവിശ്രമത്തിനാണ് നിര്‍ദ്ദേശിക്കാറുള്ളത്. ഇവര്‍ താമസിക്കാന്‍ ഒരിടത്തിനായി തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ടി വരുന്നു. തുടര്‍ പരിശോധനയ്ക്ക് ഇടയ്ക്കിടെ കോട്ടയത്ത് വരികയും വേണം.












Click it and Unblock the Notifications