നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ വിപത്ത്, കായംകുളത്ത് കളക്ടറുടെ മുന്നറിയിപ്പ്
കായംകുളം: കായംകുളത്ത് മാര്ക്കറ്റുുമായി ബന്ധപ്പെട്ട രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായിട്ടുള്ളത് എന്നത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന സൂചന നല്കുന്നു. കണ്ടെയ്ന്മെന്റ് സോണില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനായാണ് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ വിപത്താണ് കാത്തിരിക്കുന്നത്.

അത്യാവശ്യകാര്യങ്ങള്‍ക്കൊഴികെ ആളുകള്‍ പുറത്തിറങ്ങരുത്. മാസ്കിന്റെ ഉപയോഗം, സാമൂഹിക അകലം എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശം പൊതുജനങ്ങള്‍ പാലിച്ചാല്‍ മാത്രമേ നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി മറികടക്കാനാവൂവെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 18 പേര് ആലപ്പുഴ ജില്ലക്കാര്‍. ഏഴ്പേര് വിദേശത്തുനിന്നും നാല് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാലുപേര്‍ നൂറനാട് ഐടിബിപി ഉദ്യോഗസ്ഥരാണ്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ 219പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
ജില്ലയില്‍ ഇന്ന് നാലു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മുംബൈയില്‍ നിന്നെത്തിയ മുളക്കുഴ സ്വദേശി, ബാംഗ്ലൂരില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശിനി, കുവൈറ്റില്‍ നിന്നെത്തിയ കുപ്പ പ്പുറം സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായ പുന്നപ്ര സ്വദേശി എന്നിവര്‍ രോഗവിമുക്തരായി. കൂടാതെ പത്തനംതിട്ട ജില്ലയില്‍ ചികിത്സയിലായിരുന്ന ചെന്നൈയില്‍ നിന്നെത്തിയ ആല സ്വദേശിനിയും രോഗവിമുക്തയായി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications