ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ വിപത്ത്, കായംകുളത്ത് കളക്ടറുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

കായംകുളം: കായംകുളത്ത് മാര്‍ക്കറ്റുുമായി ബന്ധപ്പെട്ട രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായിട്ടുള്ളത് എന്നത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന സൂചന നല്‍കുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനായാണ് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ വിപത്താണ് കാത്തിരിക്കുന്നത്.

covid

അത്യാവശ്യകാര്യങ്ങള്‍ക്കൊഴികെ ആളുകള്‍ പുറത്തിറങ്ങരുത്. മാസ്‌കിന്റെ ഉപയോഗം, സാമൂഹിക അകലം എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശം പൊതുജനങ്ങള്‍ പാലിച്ചാല്‍ മാത്രമേ നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി മറികടക്കാനാവൂവെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 18 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഏഴ്പേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാലുപേര്‍ നൂറനാട് ഐടിബിപി ഉദ്യോഗസ്ഥരാണ്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ 219പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ജില്ലയില്‍ ഇന്ന് നാലു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മുംബൈയില്‍ നിന്നെത്തിയ മുളക്കുഴ സ്വദേശി, ബാംഗ്ലൂരില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശിനി, കുവൈറ്റില്‍ നിന്നെത്തിയ കുപ്പ പ്പുറം സ്വദേശി, സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായ പുന്നപ്ര സ്വദേശി എന്നിവര്‍ രോഗവിമുക്തരായി. കൂടാതെ പത്തനംതിട്ട ജില്ലയില്‍ ചികിത്സയിലായിരുന്ന ചെന്നൈയില്‍ നിന്നെത്തിയ ആല സ്വദേശിനിയും രോഗവിമുക്തയായി.

English summary
District Collector urges caution in Kayamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X