ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചു, ലൈംഗികമായ അധിക്ഷേപം: പരാതിയുമായി വിദ്യാര്‍ത്ഥികള്‍
ആലപ്പുഴ: ചേര്‍ത്തല എസ് എച്ച് കോളേജ് ഓഫ് നഴ്‌സിംഗ് വൈസ് പ്രിന്‍സിപ്പലിനെതിരെ പരാതി. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരുമിച്ച് നടക്കുന്നവരെ സ്വവര്‍ഗാനുരാഗികളെന്ന് ആരോപിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കൂടാതെ നിര്‍ബന്ധിപ്പിച്ച് ഡോക്ടറുടെ ചെരുപ്പ് വൃത്തിയാക്കിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

കോളേജിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ചേര്‍ത്തല എസ് എച്ച് കോളേജ് ഓഫ് നഴ്‌സിങ്ങിനെതിരെയാണ് പരാതി. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് വോയിസ് ക്ലിപ്പുകള്‍ നഴ്‌സിംഗ് കൗണ്‍സിലിന് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില് പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. കേളേജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായ അധിക്ഷേപങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തി. ഒപ്പം നടക്കുന്നവരെ സ്വവര്‍ഗാനുരാഗികളെന്ന് വിളിക്കുന്നു എന്നൊക്കെയാണ് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്.
യൂണിഫോമിലെ ചുളുവിനെ പോലും വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായാണ് വ്യാഖ്യാനിക്കുന്നത്. ഡോക്ടര്‍മാരുടെ ചെരുപ്പ് വിദ്യാര്‍ത്ഥിനികളെ കൊണ്ട് വൃത്തിയാക്കിച്ചു എന്ന ആരോപണവും പരാതിയില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥിനികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ചെരുപ്പ് വൃത്തിയാക്കിച്ചു. ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കുന്നതും വിദ്യാര്‍ത്ഥിനികളെ കൊണ്ട് തന്നെയാണ്. പുറത്തേക്കും വീട്ടിലേക്കും വിദ്യാര്‍ത്ഥികളെ വിടാറില്ലെന്ന പരാതിയും ഉയരുന്നുണ്ട്.












Click it and Unblock the Notifications