മമ്മൂട്ടിയുടെ ഒരേ ഒരു ഫോണ്‍കോള്‍, ആലപ്പുഴക്കാരുടെ ദാഹമകറ്റും; കുടിവെള്ള ക്ഷാമത്തിന് പരിഹാരം
ആലപ്പുഴ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലെ വിവിധ മേഖലകളില്‍ സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടി. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലകളില്‍ മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രെസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ വെള്ളമെത്തിച്ചു. തൃശൂരിലെ സി പി ട്രെസ്റ്റുമായി സഹകരിച്ചാണ് ജലവിതരണം ചെയ്യുന്നത്. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ ജലവിതരമം മുടങ്ങിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രെസ്റ്റ് രംഗത്തെത്തിയത്.

കഴിഞ്ഞ 12 ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങള്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജലവിതരണം സാധാരണ നിലയില്‍ ആകുന്നതുവരെ കുടിവെള്ളം വിതരണം ചെയ്യാനാണ് കെയര്‍ ആന്‍ഡ് ഷെയറിന്റെ തീരുമാനം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി സി പി ട്രസ്റ്റ് ചെയര്‍മാന്‍ സി പി സാലിഹിനെ വിളിച്ച് പറയുകയായിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ട്രസ്റ്റ് സംഘം ആലപ്പുഴയില്‍ എത്തി കുടിവെള്ളം വിതരണം ചെയ്യുകയായിരുന്നു. ലോറികളിലെ ടാങ്കറുകളില്‍ വെള്ളം നിറച്ചാണ് പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നത്. സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ ട്രെസ്റ്റാണ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍.

അതേസമയം, ആലപ്പുഴയിലെ കുടിവെള്ള പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള പ്രധാന കാരണം. കടലും കായലും കനാലുകളും അതിര് തീര്‍ക്കുന്ന ആലപ്പുഴ നഗരത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ ദുരിതമാണ് കുടിവെള്ള ക്ഷാമം. ആലപ്പുഴ ശുദ്ധജല പദ്ധതിയില്‍ നിന്നാണ് ഇവര്‍ക്ക് വേണ്ട കുടിവെള്ളം ഏത്തേണ്ടത്. ഈ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമയില്ലായ്മയാണ് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്.












Click it and Unblock the Notifications