• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ട്വിസ്റ്റ്; കൊല നടത്തിയത് രണ്ട് പേര്‍, മുത്തുകുമാറിന്റെ മൊഴി

Google Oneindia Malayalam News

ആലപ്പുഴ: ദൃശ്യം മോഡല്‍ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് പിടിയിലായ മുത്തുകുമാര്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകം നടത്തിയത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന രണ്ടുപേരാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കോട്ടയം, വാകത്താനം സ്വദേശികളായ ബിബിന്‍, ബിനോയ് എന്നിവരെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവരും മുത്തുകുമാറും ചേര്‍ന്ന് ബിന്ദുകുമാറിനെ വീട്ടിലേക്ക് മദ്യപിക്കാന്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ്ബിബിനും ബിനോയിയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിടാന്‍ സഹായിച്ചതെന്നും മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം, ആലപ്പുഴ ആര്യാട് കോമളപുരം സ്വദേശി 45 വയസ്സുളള ബിന്ദുകുമാറിനെ ബുധനാഴ്ചയാണ് കാണാതായത്. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മരണവീട്ടില്‍ പോയശേഷം തിരികെ എത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിനെ കാണാതായ ദിവസം ഉച്ചയോടെ തിരുവല്ല ഭാഗത്ത് ഫോണ്‍ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി.

അന്നേദിവസം വിളിച്ചവരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചു. സെപ്റ്റംബര്‍ 28 ന് കോട്ടയം ജില്ലയിലെ വാകത്താനത്ത് തോട്ടില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തി. അപകടം ആണെന്ന് സംശയിച്ചെങ്കിലും ബിന്ദുകുമാറിന്റെ വിവരമൊന്നും കിട്ടിയില്ല. കാള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ 30 ാം തീയതി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്ന മുത്തുകുമാര്‍ എന്നയാള്‍ ഉച്ചവരെയും എത്താത്തിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ചങ്ങനാശേരിയില്‍ എത്തിയെന്നും ഉടനെ എത്താമെന്നും അറിയിച്ചുവെങ്കിലും അല്‍പ സമയത്തിന് ശേഷം ഫോണ്‍ ഓഫ് ചെയ്തതായി കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി.

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

ഇയാളെ തിരഞ്ഞ് ആലപ്പുഴ പാതിരപ്പളളിയിലെ കുടുംബവീട്ടില്‍ എത്തിയ പോലീസിന് രണ്ടു വര്‍ഷമായി ഇയാള്‍ എ സി റോഡില്‍ ചങ്ങനാശേരിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണെന്ന വിവരം ലഭിച്ചു. അന്വേഷണസംഘം രാത്രി തന്നെ വീട് അന്വേഷിച്ചെത്തി. ലഭ്യമായ വിവരങ്ങള്‍ വച്ച് കിലോമീറ്ററുകളോളം എ.സി റോഡിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന് അന്വേഷിച്ചു. രാത്രി പന്ത്രണ്ടരയോടെ വീട് കണ്ടെത്തി. വീടിനകം പരിശോധിച്ചശേഷം പുറകിലെ ചായ്പ്പിലെത്തി. ചായ്പ്പില്‍ മെറ്റലും എം സാന്റും കൂനകൂട്ടിയിട്ടിരുന്നു. അടച്ചുറപ്പുളള ഷെഡ്ഡില്‍ കൂട്ടിയിട്ടിരുന്ന എം സാന്‍ില്‍ കണ്ട നനവ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എം.കെ.രാജേഷില്‍ സംശയം ഉളവാക്കി. അടുത്ത വീട്ടില്‍ നിന്ന് മണ്‍വെട്ടി വാങ്ങി എം.സാന്റ് വലിച്ചുമാറ്റിയപ്പോള്‍ തറയില്‍ നീളത്തില്‍ പുതുതായി സിമന്റ് തേച്ചുപിടിപ്പിച്ചിരിക്കുന്നത് കണ്ടു. പരിശോധിച്ചതില്‍ ബിന്ദുകുമാറിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതായി പോലീസ് കണ്ടെത്തി.

ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോയ മുത്തുകുമാറിനായി ഉടനടി തിരച്ചില്‍ ആരംഭിച്ച പോലീസ് ഇയാള്‍ കോയമ്പത്തൂരിലേയ്ക്ക് കടന്നതായി മനസിലാക്കി. അടുത്ത ദിവസം വേഷം മാറി കലവൂര്‍ ഐ.റ്റി.സി കോളനിയിലെ ബന്ധുവിന്റെ വീട്ടില്‍ എത്തിയ ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. പതിനഞ്ച് വര്‍ഷമായി സുഹൃത്തുക്കളായിരുന്നു മുത്തുകുമാറും ബിന്ദുകുമാറും. മറ്റ് രണ്ട് പ്രതികള്‍ കൂടി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നു.

'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി', അപമാനിച്ച് അഡ്വ. ജയശങ്കർ'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി', അപമാനിച്ച് അഡ്വ. ജയശങ്കർ

English summary
Drishyam Modal Murder: Muthukumar's statement Says The murder was committed by two people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X