Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുമറിയാതെ നാടുകാണാന്‍ എത്തി, ആരും കാണാതെ കാഴ്ച കണ്ടു മടങ്ങി, ദുവ ലിപ ആലപ്പുഴയില്‍ തങ്ങിയത് 4 ദിവസം

ആലപ്പുഴ: ആരുമറിയാതെ നാടുകാണാന്‍ എത്തി, ആരും കാണാതെ കാഴ്ച കണ്ടു മടങ്ങി, ലോകം മുഴുവന്‍ ആസ്വാദകരുള്ള ബ്രിട്ടിഷ് ഗായികയും ഗാനരചയിതാവുമായ ദുവ ലിപയാണ(23) ആരും അറിയാതെ നാലു ദിവസം ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിച്ചു മടങ്ങിയത്. മറ്റൊരു പേരില്‍ ഓണ്‍ലൈനായി മുഹമ്മയിലെ വേമ്പനാട്ടു കായല്‍ തിരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്താണു ദുവ ഷെഫും മോഡലുമായ കാമുകന്‍ ഐസക് കാര്യുവിനൊപ്പം തങ്ങിയത്.

വേമ്പനാട്ടു കായലിന്റെ തീരത്ത് അസ്തമയം ആസ്വദിക്കുന്ന ചിത്രം ദുവ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചപ്പോഴാണ് ദുവ ഇന്ത്യയില്‍ തന്നെ സന്ദര്‍ശനത്തിയ വിവരം ആരാധകര്‍ അറിയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു കിട്ടിയത് 12 ലക്ഷത്തിലേറെ ലൈക്കുകളും മലയാളികളുള്‍പ്പെടെയുള്ളവരുടെ കമന്‌റുകളുമാണ്.

dualipa11-154097

കായല്‍ റിസോര്‍ട്ടില്‍ നാലു ദിവസം തങ്ങിയ ദുവ എല്ലാ ദിവസവും ആയുര്‍വേദ രീതിയില്‍ ശിരോധാര ചെയ്തു. ഇടയ്ക്കു വഞ്ചിവീടുയാത്ര നടത്തി. കേരള വിഭവങ്ങളെപ്പറ്റി കേട്ടറിഞ്ഞ ആവേശത്തില്‍ ഫിഷ് മോളി സ്വയം പാകം ചെയ്തു. മലയാളികളുടെ ഫിഷ് മോളിക്ക് എരിവും പുളിയുമൊക്കെ കൂടുതലായതിനാലായിരുന്നു അവ മിതമാക്കി സ്വയം പാചകം.

സംഗീത പരിപാടിക്കായി ഇന്ത്യയിലെത്തിയ ദുവയും ഐസക്കും രണ്ടാഴ്ചകൊണ്ട് ആലപ്പുഴയ്ക്കു പുറമേ ജയ്പുര്‍, ഗോവ, ജോധ്പുര്‍, രണ്‍ധംബോര്‍ എന്നിവിടങ്ങളിലും ചുറ്റിയടിച്ചു. തിരികെ ലണ്ടനിലെത്തിയ ശേഷമാണ് ഇന്ത്യയിലെ സഞ്ചാരത്തിന്റെ ചിത്രങ്ങളും കുറിപ്പും ദുവ പങ്കുവച്ചത്. ഇന്ത്യയിലെത്തണമെന്നും ഇവിടത്തെ സംസ്‌കാരവും ഭക്ഷണവും പാരമ്പര്യവും അനുഭവിക്കണമെന്നും ഏറെക്കാലമായി ആഗ്രഹിച്ചിരുന്നെന്നാണു ദുവ കുറിച്ചത്.

View this post on Instagram

Sunset in Kerala 🌅

A post shared by DUA LIPA (@dualipa) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+