ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടകംപളളിയെ കരിങ്കൊടി കാണിക്കാനെത്തി: യുവമോര്‍ച്ച പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ തല്ലിയോടിച്ചു!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോര്‍ച്ചക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് യുമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കലോത്സവത്തിലെ ഒന്നാമത്തെ വേദിയായ ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മന്ത്രി എത്തുന്നതിനിടെയാണ് കരിങ്കൊടിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്.

<strong><br> തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് കെസിആർ അഴിക്കുള്ളിലേക്ക്? കുരുക്കുമായി രേവന്ത് റെഡ്ഡി</strong>
തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് കെസിആർ അഴിക്കുള്ളിലേക്ക്? കുരുക്കുമായി രേവന്ത് റെഡ്ഡി

യുവമോര്‍ച്ച പ്രതിഷേധത്തിനെതിരെ പ്രാദേശിയ ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ ആദ്യം വാക്കേറ്റവും പിന്നീട് സംഘര്‍ഷമായി മാറുകയുമായിരുന്നു. എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ചക്കാരെ തല്ലിയോടിച്ചു. എന്നാല്‍ കരിങ്കൊടി കാണിച്ചതിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങളെ മര്‍ദ്ദിച്ച ഡിവൈഎഫഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല.

protestagainstkadakampallysurendran-


ഇതിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിന്നീട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കരിങ്കൊടി കാണിച്ചതിന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് വരുണ്‍, ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജേഷ് ഗ്രാമം, രഞ്ജിത്ത് വടവക്കാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത്, അജൂബ്, ആനന്ദ്, അനീഷ്, സന്ദീപ് എന്നിവരെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്ത ശേഷം ഇന്ന് രാവിലെ വിട്ടയച്ചു.

English summary
dyfi activists blocks yuva morcha activists before hurling black flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X