ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം ആരംഭിച്ചു, പ്രായപരിധി കര്‍ശനമാക്കും, ഭാരവാഹികളില്‍ മാറ്റം വന്നേക്കും

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് ചന്തിരൂരില്‍ ആരംഭിച്ചു. ചന്തിരൂര്‍ പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 2 ദിവസത്തെ സമ്മേളനം ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹിത്വത്തില്‍ പ്രായപരിധി കര്‍ശനമാക്കുന്ന ആദ്യത്തെ ഡിവൈഎഫ്‌ഐ ജില്ല സമ്മേളനമായതിനാല്‍ ഇത്തവണത്തെ സമ്മേളനത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍ നിര്‍ണായകമാകും. നിലവിലെ പ്രസിഡന്റ് അനസ് അലിയും സെക്രട്ടറി മനു സി.പുളിക്കലും പ്രായപരിധി കാരണം മാറേണ്ടി വരില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലെ ഉത്തരവാദിത്തങ്ങള്‍ കാരണം മനു.സി.പുളിക്കലിനു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേണ്ടി വരും.

<strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍</strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍


പ്രായപരിധി കടക്കാറായ ചിലരെ ഭാരവാഹികളാക്കാന്‍ സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ സമ്മര്‍ദമുണ്ടെങ്കിലും അത്തരം നീക്കങ്ങള്‍ സമ്മേളനത്തില്‍ പൊട്ടിത്തെറിക്കു കാരണമാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിലുണ്ടായ അമര്‍ഷം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നതിനാല്‍ ഡിവൈഎഫ്‌ഐ തിരഞ്ഞെടുപ്പില്‍ കാര്യമായ പൊളിച്ചുപണിക്കു പാര്‍ട്ടി നിര്‍ദേശം നല്‍കാനുള്ള സാധ്യത കുറവാണ്. മനു സി.പുളിക്കലോ അനസ് അലിയോ തല്‍സ്ഥാനത്തു നിന്നു മാറിയാല്‍ നിലവിലെ ട്രഷററും എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവുമായ ആര്‍.രാഹുല്‍ പ്രസിഡന്റോ സെക്രട്ടറിയോ ആകും. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ജാതി സമവാക്യം മൂലം രാഹുലിന്‌റെ സ്ഥാനം ഉയര്‍ത്തുന്നതിലും ജില്ലാ നേതൃത്വത്തിന്‌റെ സമ്മതം വേ്ണം.

DYFI

രണ്ടുപേരും സ്ഥാനമൊഴിഞ്ഞാല്‍ മുതുകുളം ബ്ലോക്ക് പഞ്ച!ായത്ത് പ്രസിഡന്റും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ബിബിന്‍ സി.ബാബു, എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ജയിംസ് സാമുവല്‍, മുന്‍ ജില്ലാ പ്രസിഡന്റ് അരുണ്‍കുമാര്‍, ഉധേഷ് വി.കൈമള്‍ തുടങ്ങിയവരെ പ്രധാന സ്ഥാനങ്ങളിലേക്കു പരിഗണിച്ചേക്കും. സംസ്ഥാന കമ്മിറ്റി അംഗം ആര്‍.രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായ കെ.ടി.മാത്യു, കെ.സുമ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞേക്കും. ഭാരവാഹികളെ സംബന്ധിച്ച് മന്ത്രി ജി.സുധാകരന്റെ അഭിപ്രായമാകും അന്തിമം. ഐസക്ക് പക്ഷക്കാരനായി നിലവില്‍ ഡിവൈഎഫഐ നേതൃത്വത്തിലാരുമില്ല.

English summary
DYFI Alappuzha district conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X