Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ ഡിവൈഎഫ്ഐ - ആര്‍എസ്എസ് സംഘര്‍ഷം; ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു

ആലപ്പുഴ: ആലപ്പുഴ ചുങ്കത്തുണ്ടായ ഡിവൈഎഫ്ഐ-ആര്‍എസ്എസ് സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീർ (26)നാണ് കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.

സംഘര്‍ഷത്തില്‍ ആളുമാറി മറ്റു രണ്ട് പേർക്കും മർദനമേറ്റു. തെരഞ്ഞെടുപ്പ് സമയത്തെ തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആലപ്പു‍ഴ നഗരസഭയിലെ ഏക ബിജെപി കൗണ്‍സിലറിന്‍റെ വാര്‍ഡായ തിരുമലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആർഎസ്എസ് ഡിവൈഎഫ്ഐ ആരോപിച്ചു.

Alappuzha map

ജില്ലയിലെ ആര്‍എസ്എസ് ശക്തി കേന്ദ്രങ്ങളിലൊന്നായ തിരുമലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായി നാളുർകളായി പ്രദേശത്തെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കടുത്ത വിദ്വേഷത്തിലാണ്. നേരത്തെ സിപിഐ യുടെ വാര്‍ഡായ തിരുമല തിരികെ എല്‍ഡിഎഫിലേക്ക് പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍.

ഇതിനിടെ ക‍ഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരത്തില്‍വെച്ചിട്ടുണ്ടായ വാക്കേറ്റം പിന്നീടി അക്രമമായി മാറിയിരുന്നു. ആര്‍എസ്എസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ തമ്മിലുള്ള അക്രമം പിന്നീട് ഒത്തുതീര്‍പ്പാക്കിയെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുന്‍വൈരാഗ്യം കണക്കാക്കി സുനീറിനെ രാത്രിയില്‍ ആക്രമിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+