Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ കടുത്ത പോരാട്ടത്തിന്റെ നാളുകള്‍, തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; ജില്ലയില്‍ 60 പേര്‍ മത്സരരംഗത്ത്

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനം ദിനം കഴിഞ്ഞപ്പോള്‍ ജില്ലയില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികള്‍ 60 പേരാണ്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു.

alappuzha

മാവേലിക്കര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന സീമ ഷാജു പത്രിക പിന്‍വലിച്ചു. അരൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്ന മണിലാല്‍ പത്രിക പിന്‍വലിച്ചു. കായംകുളത്ത് വിഷ്ണുപ്രസാദ് ഷിഹാബുദ്ദീന്‍ എന്നിവര്‍ പത്രിക പിന്‍വലിച്ചു. ഓരോ മണ്ഡലത്തിലും മത്സര രംഗത്തുള്ള സ്ഥാനാര്‍ഥി, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍ ചുവടെ. (നമ്പര്‍ ചേര്‍ത്തിട്ടുള്ളത് സ്ഥാനാര്‍ഥികളുടെ എണ്ണം മനസിലാക്കാന്‍ വേണ്ടിയാണ്. ബാലറ്റിലെ ക്രമനമ്പരല്ല)

അരൂര്‍
1. ദെലീമ(സി.പി.ഐ.എം.), ചുറ്റിക, അരുവാള്‍, നക്ഷത്രം
2. രുഗ്മ പ്രദീപ്(ബി.എസ്.പി.), ആന
3.അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ (ഐ.എന്‍.സി.), കൈ
4. അനിയപ്പന്‍(ബി.ഡി.ജെ.എസ്), ഹെല്‍മറ്റ്
5. അംബിക കെ.എന്‍. (പ്രിയങ്ക അനൂപ്) (ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി), ടെലിവിഷന്‍
6. കെ. പ്രതാപന്‍(എസ്.യു.സി.ഐ.-സി), ബാറ്ററിടോര്‍ച്ച്
7. പ്രമോദ് പെരുമ്പുഴ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) , കുടം
8. വയലാര്‍ രാജീവന്‍(ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഓട്ടോറിക്ഷ
9. ചന്ദ്രന്‍(സ്വതന്ത്രന്‍), ടി.വി.റിമോട്ട്

ചേര്‍ത്തല
1. വയലാര്‍ ജയകുമാര്‍(ബി.എസ്.പി.),ആന
2. പി. പ്രസാദ്(സി.പി.ഐ.), ധാന്യക്കതിരും അരിവാളും
3. അഡ്വ. എസ്. ശരത്(ഐ.എന്‍.സി.), കൈ
4. അഡ്വ. പി.എസ്. ജ്യോതിസ്(ബി.ഡി.ജെ.എസ്.), ഹെല്‍മറ്റ്
5. കാര്‍ത്തികേയന്‍(സ്വതന്ത്രന്‍), ഓട്ടോറിക്ഷ
6. ശരത് എസ്.(സ്വതന്ത്രന്‍), ഗ്ലാസ് ടംബ്ലര്‍
7. ഷാജഹാന്‍ വി.എ.(സ്വതന്ത്രന്‍), പൈനാപ്പിള്‍
8. അഡ്വ. സോണിമോന്‍ കെ. മാത്യു(സ്വതന്ത്രന്‍),ഫുട്‌ബോള്‍

ആലപ്പുഴ
1. പി.പി. ചിത്തരഞ്ജന്‍ (സി.പി.ഐ.എം.), ചുറ്റിക, അരുവാള്‍, നക്ഷത്രം
2. ഡോ. കെ.എസ്. മനോജ് (ഐ.എന്‍.സി.), കൈ
3.സന്ദീപ് വാചസ്പതി(ബി.ജെ.പി.), താമര
4. സുബീന്ദ്രന്‍ കെ.സി.(ബി.എസ്.പി.), ആന
5. കെ.എ. വിനോദ്(എസ്.യു.സി.ഐ.-സി), ബാറ്ററിടോര്‍ച്ച്
6. ഷൈലേന്ദ്രന്‍(ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഓട്ടോറിക്ഷ

അമ്പലപ്പുഴ
1. അനൂപ് ആന്റണി(ബി.ജെ.പി.), താമര
2. അഡ്വ. എം. ലിജു(ഐ.എന്‍.സി), കൈ
3. എച്ച്. സലാം(സി.പി.ഐ.എം.), ചുറ്റിക, അരുവാള്‍, നക്ഷത്രം
4. എം.എം. താഹിര്‍(എസ്.ഡി.പി.ഐ.), കത്രിക
5. സുബൈദ(എസ്.യു.സി.ഐ-സി), ബാറ്ററിടോര്‍ച്ച്
6. സുഭദ്രാമ്മ തോട്ടപ്പള്ളി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), ഗ്യാസ് സിലിണ്ടര്‍

കുട്ടനാട്
1. തോമസ് കെ. തോമസ് (എന്‍.സി.പി.),ക്ലോക്ക്
2. അഡ്വ. ജേക്കബ് എബ്രഹാം(കേരള കോണ്‍ഗ്രസ്), ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
3. തമ്പി മേട്ടുതറ(ബി.ഡി.ജെ.എസ്.), ഹെല്‍മറ്റ്
4. ബിജു സേവ്യര്‍(എസ്.യു.സി.ഐ.-സി.), ബാറ്ററിടോര്‍ച്ച്
5. ഡോ. വിനു(ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി), ടെലിവിഷന്‍

ഹരിപ്പാട്
1. രമേശ് ചെന്നിത്തല(ഐ.എന്‍.സി.), കൈ
2. അഡ്വ. ആര്‍. സജിലാല്‍(സി.പി.ഐ.), ധാന്യക്കതിരും അരിവാളും
3. കെ. സോമന്‍(ബി.ജെ.പി.), താമര
4. മധു റ്റി.(എസ്.യു.സി.ഐ.-സി)ബാറ്ററിടോര്‍ച്ച്
5. അഡ്വ. നിയാസ് ഭാരതി(സ്വതന്ത്രന്‍), ഗ്യാസ് സിലിണ്ടര്‍

ചെങ്ങന്നൂര്‍
1. എം.വി. ഗോപകുമാര്‍(ബി.ജെ.പി.), താമര
2. എം.മുരളി (ഐ.എന്‍.സി.), കൈ
3. ഷാജി റ്റി. ജോര്‍ജ് (ബി.എസ്.പി.), ആന
4. സജി ചെറിയാന്‍(സി.പി.ഐ.എം.), ചുറ്റിക, അരുവാള്‍, നക്ഷത്രം
5. റ്റി.കെ. ഗോപിനാഥന്‍ (എസ്.യു.സി.ഐ.-സി), ബാറ്ററിടോര്‍ച്ച്
6. മെല്‍വിന്‍ കെ. മാത്യു(ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി), ടെലിവിഷന്‍
7. പൗലോസ്(സ്വതന്ത്രന്‍), പൈനാപ്പിള്‍

മാവേലിക്കര
1. എം.എസ്. അരുണ്‍ കുമാര്‍ (സി.പി.ഐ.എം), ചുറ്റിക, അരുവാള്‍, നക്ഷത്രം
2. കെ.കെ. ഷാജു(ഐ.എന്‍.സി.), കൈ
3. കെ. സഞ്ജു(ബി.ജെ.പി.), താമര
4. കെ. ശശികുമാര്‍(എസ്.യു.സി.ഐ.-സി), ബാറ്ററിടോര്‍ച്ച്
5.സുരേഷ് നൂറനാട്(അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ),കോട്ട്
6. ബി. സുഭാഷ്(സ്വതന്ത്രന്‍), പ്രഷര്‍കുക്കര്‍

Recommended Video

cmsvideo
    Pinarayi vijayan's warning to ldf workers

    തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം

    കായംകുളം
    1. അരിത ബാബു(ഐ.ന്‍.സി), കൈ
    2. അഡ്വ. യു. പ്രതിഭ(സി.പി.ഐ.എം), ചുറ്റിക, അരുവാള്‍, നക്ഷത്രം
    3.പ്രദീപ് ലാല്‍(ബി.ഡി.ജെ.എസ്.), ഹെല്‍മറ്റ്
    4. മൈന ഗോപിനാഥ്(എസ്.യു.സി.ഐ-സി), ബാറ്ററിടോര്‍ച്ച്
    5. ഗീവര്‍ഗീസ് ശാമുവല്‍(സ്വതന്ത്രന്‍), ഊന്നുവടി
    6. മണിയപ്പന്‍ ആചാരി(സ്വതന്ത്രന്‍), നെക്ലേസ്
    7. രാജീവ് ആര്‍. (സ്വതന്ത്രന്‍), ടെലിവിഷന്‍
    8. സത്യനാരായണന്‍ എസ്.(സ്വതന്ത്രന്‍), എയര്‍കണ്ടീഷണര്

    ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+