ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇലക്ട്രിക് ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരുക്ക്... ഒഴിവായത് വൻ ദുരന്തം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: തിരുവന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ ഇലക്ട്രിക്കൽ ബസ് ദേശീയപാതയിൽ അരൂർ- കുമ്പളം പാലത്തിൻറെ കൈ വരിയിലേക്ക് ഇടിച്ചുകയറി. 3 പേർക്ക് പരുക്കേറ്റു. വലിയ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർ കഴക്കൂട്ടം സ്വദേശി സുരേഷ് കുമാർ ( 45), കണ്ടക്ടർ കൊല്ലം സ്വദേശി ഹരിമോഹൻ (40), യാത്രക്കാരൻ അടുർ സ്വദേശി നിസാം എന്നിവർക്കാണ് പരുക്കേറ്റത്.

വടകരയില്‍ ബിജെപി-കോണ്‍ഗ്രസ് ധാരണ?; പ്രത്യുപകാരം വട്ടിയൂര്‍ക്കാവില്‍, ചര്‍ച്ചയായി മനോരമാ വിശകലനം

മൂവരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു പ്രാഥമ ശുശ്രുഷ നൽകി വിട്ടയച്ചു. ആകെ നാല് യാത്രക്കാർ മാത്രമാണ് ബസിലുണ്ടായിരുന്നത്. കൂടുതൽ ആളുകൾ ബസ്സിലില്ലായിരുന്നതും വലിയ അപകടം ഒഴിവാക്കി. ബസിന്റെ മുൻഭാഗം അരുർ - കുമ്പളം പാലത്തിന്റെ കൈവരിയിൽ കുരുങ്ങി . അരൂർ പൊലീസും പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് പാലത്തിൽ കുരുങ്ങിയ ബസ് നീക്കം ചെയ്തത്. ബസിന്റെ മുൻഭാഗം I തകർന്നു.

Bus accident

ബസിന്റ മൽഭാഗത്ത് നിന്ന് പുകയുയർന്നു വന്നെങ്കിലും ഫയർഫോഴ്സ് ചെറിയ രീതിയിലുണ്ടായ് വന്ന തീ അണച്ചു. പാലത്തിന്റെ കൈവരിച്ചു തകർന്നു. അര മണിക്കൂറോളം അപകടം മൂലം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പാലത്തിലേക്ക് കയറും മുൻപ് തന്നെ ബസിന്റെ നിയന്ത്രണം തെറ്റിയങ്കിലും ബസ് നിർത്താനായില്ലെന്ന് ഡ്രൈവർ പറയുന്നു. കഴിഞ്ഞ മാസം നിരത്തിലിറങ്ങിയ കെഎസ് ആർ ടിസി ഇലക്ട്രിക്ക് ബസ് ഉദ്ഘാടന ദിവസം തന്നെ ചേർത്തലയിൽ വച്ച് തകരാറുമൂലം നിന്നു പോയിരുന്നു.

സർവീസ് റദ്ദാക്കി മറ്റൊരു വാഹനത്തിലാണ് യാത്രക്കാരെ എത്തിച്ചത്. സർകാരിന്റെ ഇലക്ട്രിക് ബസിന് ആവശ്യത്തിന് വേണ്ട സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഇല്ലെന്നുള്ള ആരോപണത്തിന് ഇതോടെ ബലമേറുകയാണ്‌. ബസിൽ യാത്രക്കാരുടെ എണ്ണം കുറവായതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.

English summary
Electric bus accident in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X