ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കയർപിരി തൊഴിലാളി മരിച്ച നിലയിൽ.... മൃതദേഹം കണ്ടെത്തിയത് ചകിരിക്കെട്ടിനിടയിൽ!!

  • By Desk
Google Oneindia Malayalam News

കായംകുളം: കയർപിരി തൊഴിലാളിയെ ചകിരിക്കെട്ടിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടക്കടവ് കീരിക്കാട് തെക്ക് വളയ്ക്കകത്ത് ചിറയിൽ രോഹിണിയെയാണ് ജോലിസ്ഥലത്തെ ചകിരികെട്ടിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപമുള്ള കളീക്കകടവ് നുസൈബയുടെ വീട്ടിലെ ചകിരി കെട്ടുകൾക്ക് ഇടയിലാണ് രോഹിണിയുടെ മൃതദേഹം കണ്ടെത്തിയത്. രോഹിണി വർഷങ്ങളായി കയറി തൊഴിലാളിയാണ്.

<strong>പ്രകൃതി വിരുദ്ധ പീഢനം ചോദ്യം ചെയ്ത കുഞ്ഞിന്റെ അമ്മക്കും ബന്ധുവിനും മര്‍ദ്ധനം, മൂന്ന് പേര്‍ കസ്റ്റഡിയില്‍, ഒരാള്‍ക്കെതിരെ പോക്‌സോ കേസ്</strong>പ്രകൃതി വിരുദ്ധ പീഢനം ചോദ്യം ചെയ്ത കുഞ്ഞിന്റെ അമ്മക്കും ബന്ധുവിനും മര്‍ദ്ധനം, മൂന്ന് പേര്‍ കസ്റ്റഡിയില്‍, ഒരാള്‍ക്കെതിരെ പോക്‌സോ കേസ്

സ്വന്തം വീട്ടിൽ അടക്കം കയർപിരിയുണ്ട്. ഒരുമാസമായി നുസൈഫയുടെ വീട്ടിൽ ഇവർ കയർ പിരി തൊഴിലാളിയായി ജോലി ചെയ്യുകയാണ്. ഞായറാഴ്ച പതിവുപോലെ കയർ പിരിക്കാനെത്തിയ രോഹിണിയെ ജോലികൾ ഏൽപ്പിച്ച ശേഷം വീട്ടുകാർ കല്യാണത്തിന് പോയി. വീട്ടുകാർ തിരികെ വൈകിട്ട് വീട്ടിൽ മടങ്ങിയെത്തി.

Alappuzha

തിങ്കളാഴ്ച രാവിലെ വീട്ടുകാർ ചകിരി കെട്ട് മാറ്റുന്നതിനിടയിലാണ് ടോണിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേ സമയം ഇവർക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

English summary
Employee murdered in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X