'നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും,ഞാൻ മരിച്ചാൽ കുഴപ്പമില്ലെന്ന് അറിയാം
ആലപ്പുഴ: സ്ത്രീധനം കുറവാണെന്ന പേരില്‍ കാമുകന് വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് മനംനൊന്ത് ജീവനൊടുക്കിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. എല്ലാവരും എന്നോട് ക്ഷമിക്കണം എന്ന് തുടങ്ങുന്ന കുറിപ്പില്‍ മരിക്കാനിടയായ കാരണവും യുവതി വ്യക്തമാക്കുന്നു. ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ആര്‍ച്ചന (21) ആണ് ശനിയാഴ്ച വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാത്തതിനെ വിഷമം അര്‍ച്ചന കത്തില്‍ പങ്കുവച്ചു. അനുജത്തി നന്നായി പഠിച്ച് ജോലി വാങ്ങണമെന്നും കുറിപ്പില്‍ പറയുന്നു. വിവാഹത്തില്‍ നിന്നും പിന്തിരിച്ച കാമുകനോടും ചിലത് സൂചിപ്പിച്ചാണ് അര്‍ച്ചന ജീവനൊടുക്കിയത്. ഞാനും നിങ്ങളുടെ അനുജത്തിയെയും അമ്മയെയും പോലെ പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിരുന്നു ആ വാക്കുകള്‍..
ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണരൂപം
എല്ലാവരും എന്നോട് ക്ഷമിക്കണം. എന്റെ അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ പറ്റിയില്ല. ആര്യ നന്നായി പഠിക്കണം. ജോലി വാങ്ങണം. അമ്മയെയും അച്ഛനെയും നീ നോക്കണം. പഠിത്തത്തില്‍ ഉഴപ്പരുത്. ശ്യാമണ്ണനെ എനിക്ക് മറക്കാന്‍ പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരു പോലെയാണ് ശ്യാമണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റുക. അവര്‍ക്ക് കൊടുത്ത വാക്ക് വാക്ക് പാലിക്ക്..ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് അറിയാം. ശ്യാമണ്ണന്‍ ഒന്ന് മനസിലാക്കണം. ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിരുന്നു
ഒപ്പ്.
അതേസമയം, കാമുകന് വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്ത്രീധനം കുറഞ്ഞതിനെ തുടര്‍ന്നാണ് കാമുകന് വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
ഈ വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവ് മറ്റൊരു വിവാഹത്തിന്റെ നിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് വാട്സാപ്പില്‍ സന്ദേശം അയച്ചത്. ഇതിന് ശേഷം മരിക്കുകയും ചെയ്തു. വിഷക്കായ കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. യുവതിയുടെ മൃതദേഹം സംസ്കരിച്ചതിന് ശേഷമാണ് വിവരം പുറത്തറിയുന്നത്.