ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വലിയ വിപത്ത് ഒഴിവാക്കിയത് മാസ്‌ക് ; ആലപ്പുഴയിലെ ജനകീയ ലാബില്‍ എത്തിയ ആര്‍ക്കും കൊവിഡില്ല

Google Oneindia Malayalam News

ആലപ്പുഴ: ജനകീയ ലാബിലെ നാല് ജീവനക്കാര്‍ക്ക് ജൂലൈ 16 ആയിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ലാബിലെത്തിയ എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ലാബില്‍ വന്ന് പോയ രണ്ടായിരത്തോളം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. കാരണം ഇവര്‍ എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. 2123 പേരാണ് ലാബുമായി ബന്ധപ്പെട്ട് സമ്പര്‍ക്കതിലേര്‍പ്പെട്ടത്. എന്നാല്‍ ഇവിടെ എത്തുന്നവരോട് നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് സമ്പര്‍ക്ക പട്ടികയിലെ ആര്‍ക്കും രോഗം പോസിറ്റീവാകാതിരുന്നത്.

covid

സ്വകാര്യ ലാബുകളുടെ ചൂഷണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി പാതിരപ്പള്ളി കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സിജി ഫ്രാന്‍സിസ് സ്മാരക ട്രെസ്റ്റ് സ്‌നേഹജാലകം എന്ന പാലിയേറ്റീവ് സംഘടനയാണ് ജനകീയ ഫണ്ട് സമാഹരിച്ച് ലാബ് ആരംഭിച്ചത്. ജൂലൈ 16നാണ് ലാബിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മൂന്ന് ജീവനക്കാര്‍ക്ക് കൂടി പോസിറ്റീവായി. ഇതിനെ തുടര്‍ന്നാണ് ലാബില്‍ എത്തിയവരെ പരിശോധിക്കാന്‍ തീരുമാനിച്ചത്. ജൂലൈ രണ്ട് മുതല്‍ 15 വരെ ലാബില്‍ പരിശോധനയ്ക്ക് എത്തിയ 2123 പേരെയാണ് പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ലാബില്‍ വന്ന മുഴുവന്‍ പേരും ക്വറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി. ഇവര്‍ക്ക് രോഗം ബാധിക്കാത്തതിന് പ്രധാന കാരണം മാസ്‌ക് ഉപയോഗിച്ചതാണ്. നിറഞ്ഞ ജാഗ്രതയാണ് വലിയ ഒരു ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിച്ചതെന്ന് ജനകീയ ലാബിന്റെ സംഘാടകനും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ വസ്ഥിരം സമിതി അധ്യക്ഷനായ ജയന്‍ തോമസ് പറഞ്ഞു.

English summary
Everyone were masks, Covid Negative For everyone who came to the Lab in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X