മുൻ സൈനികൻറെ കയ്യിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയശേഷം കൊലപ്പെടുത്തി: ആലപ്പുഴയിൽ
ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് നിന്നും രണ്ടാഴ്ച്ച മുമ്പ് കാണാതായ ആളുടെ മൃതദേഹം താമസമില്ലാത്ത വീടിന്റെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം മറ നീക്കി വെളിയിൽ വന്നത്. പള്ളിപ്പാട് സ്വദേശി രാജൻ (68) ആണ് കൊല്ലപ്പെട്ടത്.
ഇയാളെ കഴിഞ്ഞ പത്താം തീയതി മുതൽ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 3 പേര് അറസ്റ്റിലായിട്ടുള്ളത്. മുൻ സൈനികനായ രാജന്റെ കയ്യിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. ചിറയിൻകീഴ് സ്വദേശിയായ രാജ വർഷങ്ങളായി ഹരിപ്പാട് പള്ളിപാടാണ് താമസിക്കുന്നത്. കഴിഞ്ഞ 10 ന് തന്നെയാണ് ഇയാളെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയത്. രാജനെ രണ്ടാഴ്ച മുൻപ് കാണാതായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പോലീസ് കണ്ടെത്തുന്നത്. പള്ളിപ്പാട് സ്വദേശികളായ ശ്രീശാന്ത്, രാജേഷ്, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലയ്ക്ക് ശേഷം പള്ളിപ്പാട് കുരീക്കാട് ഉള്ള ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു പ്രതികൾ 68 കാരനായ രാജനിൽ നിന്നും പണം പലിശയ്ക്ക് വാങ്ങിയിരുന്നു തിരികെ ചോദിച്ചപ്പോൾ തട്ടികൊണ്ടുപോയി കൊന്ന് കുഴിച്ചു മൂടുകയായിരുന്നു.












Click it and Unblock the Notifications