ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു മാസത്തിനിടയില്‍ 1026 മിന്നല്‍ പരിശോധന: ആലപ്പുഴയില്‍ 162 കേസിലായി 135 പേര്‍ പിടിയിലായി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ 1026 മിന്നല്‍ പരിശോധനയിലായി 136 പേര്‍ പിടിയിലായി. 95 അബ്കാരി കേസിലും 67 എന്‍.ഡി.പി.എസ് കേസിലുമായാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഇതിനു പുറമെ 4275 വാഹന പരിശോധനയും കള്ളുഷാപ്പുകളിലായി 1210 പരിശോധനകളും നടത്തി. അനധികൃത മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ സമതിയോഗത്തില്‍ അവതരിപ്പിച്ചതാണ് ഈ കണക്കുകള്‍.

വാഹനപരിശോധനയില്‍ 15 വാഹനങ്ങള്‍ പിടികൂടി. വിദേശമദ്യഷാപ്പുകളിലായി 32ഉം ബാറുകളിലായി 60ഉം ബിയര്‍ പാര്‍ലറുകളിലായി 21ഉം പരിശോധന നടത്തി. കള്ളിന്റെ 276ഉം വിദേശ്യ മദ്യത്തിന്റെ 35ഉം സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൊലീസുമായി ചേര്‍ന്ന് 33 സംയുക്ത പരിശോധനയും നടത്തിയതായി ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. മുഹമ്മദ് റഷീദ് അറിയിച്ചു.

-alcohol-affects-women-

പൊതുജനങ്ങളുടെ പരാതിപ്രകാരം വിവിധറേഞ്ചുകളിലായി ഏഴു കേസുകള്‍ കണ്ടെത്തി. 296 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 59,200 രൂപ പിഴയായി ഈടാക്കി.വിവിധ പരിശോധനകളിലായി മൂന്ന് ലീറ്റര്‍ സ്പിരിറ്റ്, 40 ലീറ്റര്‍ ചാരായം, 105.3 ലീറ്റര്‍ വിദേശമദ്യം, 872.6 ലിറ്റര്‍ കോട, 287.4 ലിറ്റര്‍ കള്ള്, 5.4 ലിറ്റര്‍ അനധികൃത മദ്യം, 2.95 ലിറ്റര്‍ ഗോവന്‍ മദ്യം , 13.4 ലിറ്റര്‍ ബിയര്‍ 5.281 കി.ഗ്രാം കഞ്ചാവ്, 66 നൈട്രോസെഫാം ഗുളികകള്‍, 69.9 ലിറ്റര്‍ അരിഷ്ടം, 492.5 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ 91 പാക്കറ്റ് ഹാന്‍സ് എന്നിവയും തൊണ്ടിപ്പണമായി 29025 രൂപയും പിടിച്ചെടുത്തവയില്‍ പെടും.

അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ 33 തവണ പരിശോധന നടത്തി. യ 63 പാന്‍ മസാല കടകളും 27 മെഡിക്കല്‍ സ്‌റ്റോറുകളും പരിശോധിച്ചതിനൊപ്പം 29 തവണ റെയില്‍വേ സ്‌റ്റേഷന്‍,10 തവണ ട്രയിന്‍ പരിശോധന, ഒമ്പത് ബസ്സ്റ്റാന്റ് പരിശോധനകള്‍, സ്‌ക്കൂള്‍കോളേജ് ഹോസ്റ്റലുകളിലായി ആറു തവണ പരിശോധന, 10 സ്‌കൂള്‍ പരിസര പരിശോധനകള്‍ എന്നിവയും നടത്തിയിട്ടുണ്ട്.

ജില്ലയിലെ സ്‌കൂളുകളില്‍ എസ്.പി.സി, എന്‍.എസ്.എസ് സംഘടനകളുമായി ബന്ധപ്പെട്ട് ക്രിസ്മസ് അവധിക്കാല ക്യാമ്പുകളിലടക്കം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ മദ്യമയക്കു മരുന്ന്, പുകയില ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് 95 ബോധവല്‍ക്കരണ ക്‌ളാസ്സുകളും,10 നാടകങ്ങളും നടത്തി.

English summary
excise arrested 135 people in 1026 inspections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X