ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ബൈപാസ് നിര്‍മാണം നീളുന്നു, ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഒരു മാസം കാത്തിരിക്കണം

Google Oneindia Malayalam News

ആലപ്പുഴ- നിര്‍മാണം നടക്കുന്ന ആലപ്പുഴ കൊമ്മാടി-കളര്‍കോട് ബൈപാസിലെ റെയില്‍വേ മേല്‍പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ ഉത്തരവിന് ഇനിയും ഒരു മാസം കാത്തിരിക്കണം. മേല്‍പാലങ്ങളിലെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ വേണ്ട അനുമതികളുടെ നൂലാമാലകള്‍ ഇനിയും അഴിഞ്ഞിട്ടില്ല. ഉത്തരവിനു നടപടി സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് ബെംഗളൂരുവിലെ കമ്മിഷണര്‍ക്കുള്ള കത്ത് തിരുവനന്തപുരം റെയില്‍വേ ഓഫിസില്‍ നിന്ന് കത്ത് അയയ്ച്ചിട്ടുണ്ട്. കത്ത് കിട്ടിക്കഴിഞ്ഞാല്‍ തുടര്‍നടപടിക്ക് ഒരു മാസം വേണ്ടിവരും. കമ്മിഷണറുടെ അനുമതിക്കെടുക്കുന്ന ഒരു മാസം നഷ്ടപ്പെടാതിരിക്കാന്‍ മറ്റു പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കാനാണു റെയില്‍വേ തീരുമാനം.

ശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർശബരിമലയ്ക്ക് ആദരാഞ്ജലികളെന്ന് അർണബ്, കളി കാണാനിരിക്കുന്നതേ ഉള്ളൂവെന്ന് രാഹുൽ ഈശ്വർ

ബൈപാസില്‍ കാഞ്ഞിരംചിറ, കുതിരപ്പന്തി എന്നിവിടങ്ങളിലാണ് റയില്‍വേയ്ക്കു കുറുകെ മേല്‍പാലങ്ങള്‍ ആവശ്യമായി വരുന്നത്. ഇതിനു വേണ്ട റയില്‍വേ അനുമതികള്‍ ലഭിക്കാന്‍ വൈകിയതാണ് പണി താമസിക്കാല്‍ കാരണമെന്നാണ് കരാറുകാര്‍ പറയുന്നത്. കുതിരപന്തി മേല്‍പാലത്തിനു വേണ്ടിവരുന്ന 5 ഗര്‍ഡറുകള്‍ നോയിഡയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിക്കുന്നതാണ് അതില്‍ പ്രധാനം. ഗര്‍ഡറുകള്‍ കയറ്റുന്നതിനു മുന്നോടിയായി റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ഈയാഴ്ച പൂര്‍ത്തിയാക്കും. ഈ ഗര്‍ഡറുകളും കഴിഞ്ഞ ദിവസം വന്ന 5 ഗര്‍ഡറുകളും കൂടിയാകുമ്പോള്‍ മേല്‍പാലം നിര്‍മാണത്തിനുള്ള പ്രധാന സംവിധാനമാകും. ഹൈദരാബാദില്‍ നിന്ന് ക്രോസിങ് ബീമുകള്‍ കൂടി വരണം. അതിനും സാങ്കേതിക തടസ്സങ്ങളില്ല.

alappey

ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി വൈദ്യുതി ലൈനിന്റെ ഉയരം താഴ്ത്തണം. നിലവില്‍ ട്രാക്കില്‍ നിന്നുള്ള ഉയരം 5.5 മീറ്ററാണ്. മേല്‍പാലം വരുന്നതോടെ ലൈനിന്റെ ഉയരം 4.5 മീറ്ററായി കുറയ്ക്കണം. റെയില്‍വേ വൈദ്യുതി വിഭാഗം അതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ലൈനിലെ പണി നടക്കുന്ന സമയത്തു ട്രെയിനുകള്‍ വേഗം കുറച്ചു പോകുന്നതിനുള്ള ക്രമീകരണങ്ങളാണു പ്രാഥമിക ജോലി. ഇതിനായി ലൈന്‍ താഴ്ത്തുന്നതിനു വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

English summary
extending alappuzha bypass construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X