ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡ്രൈവര്‍മാരില്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചു; ആലപ്പുഴയില്‍ യുവാവ് അറസ്റ്റില്‍

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ വ്യാപാരികളില്‍ നിന്നും ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ നിന്നും മറ്റും പണം വാങ്ങി കബളിപ്പിച്ചു കടന്നുകളയുന്നയാള്‍ പേലീസ് പിടിയില്‍. ആലപ്പുഴ നഗരത്തിലെ വ്യാപാരികളേയും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ചരക്ക് കയറ്റിക്കൊണ്ട് പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന കടന്നുകളഞ്ഞ പ്രതി അറസ്റ്റില്‍.

ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതിയായ ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം പി.ഒ യില്‍ ചക്കാല കിഴക്കതില്‍ വീട്ടില്‍ രാജു മകന്‍ സന്ദീപ് വയസ്സ് 44 എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് എസ് ഐ രെജി രാജ് വി.ഡി യുടെ നേതൃത്വത്തില്‍ എസ് ഐ അനില്‍കുമാര്‍, എ എസ് ഐ നൗഷാദ്, സി പി ഒ നിപിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

alappuzha

പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ ആലപ്പുഴ ജില്ലയിലും സമീപ ജില്ലകളിലും പിടിച്ചുപറി, മോഷണം, സംഘം ചേര്‍ന്നുള്ള അക്രമങ്ങള്‍ തുടങ്ങി നിരവധി കേസ്സുകളില്‍ പ്രതിയാണ്. കടകളില്‍ നിന്നും സാധനങ്ങള്‍ വാഹനത്തില്‍ ലോഡ് ചെയ്ത ശേഷം പണം എ ടി എമ്മില്‍ നിന്നും എടുത്ത് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഡ്രൈവര്‍മാരില്‍ നിന്നും പണം വാങ്ങി എ ടി എമ്മില്‍ പോകുവാനായി പോയിട്ട് തിരികെ വരാതെ കബളിപ്പിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി.

English summary
Extorting money from drivers; Youth arrested in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X