ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍: 15 വര്‍ഷമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ ആലപ്പുഴയില്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ : 15 വര്‍ഷത്തിലധികമായി ആലപ്പുഴയിലും പരിസരത്തും ചികിത്സ നടത്തിയിരുന്ന വ്യാജഡോക്ടര്‍ യേശുദാസ് (42) അറസ്റ്റിലായി. ആലപ്പുഴ പട്ടണത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ആയും ചേര്‍ത്തലയിലും എറണാകുളത്തും സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ഫിസിഷ്യന്‍ എന്ന വ്യാജേന ഇയാള്‍ പ്രാക്ടീസ് നടത്തിയതായി പോലീസ് പറയുന്നു മറ്റൊരു ഡോക്ടറുടെ പേരും രജിസ്‌ട്രേഷന്‍ നമ്പരും ഉപയോഗിച്ച് ആയിരുന്നു തട്ടിപ്പ്. ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ യേശുദാസ് ഡോക്ടര്‍ ആണെന്നാണ് വിശ്വസിച്ചു പോന്നിരുന്നത്.

ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ കുഭമേള; മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയിലധികം തുകഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ കുഭമേള; മുൻ വർഷത്തേക്കാൾ മൂന്നിരട്ടിയിലധികം തുക

ആലപ്പുഴ എസ് ഡി കോളേജിന് സമീപത്തെ ക്ലിനിക്കില്‍ നിന്നും പോലീസ് ഇദ്ദേഹത്തെ പിടികൂടുമ്പോള്‍ അമ്പതിലധികം രോഗികള്‍ ഇയാളെ കാണാന്‍ കാത്തുനിന്നിരുന്നു പ്രാഥമിക പരിശോധനയില്‍ പ്രീഡിഗ്രിയും ഫിസിയോതെറാപ്പിയും ആണ് യോഗ്യത എന്ന് വ്യക്തമായിട്ടുണ്ട്. പലതവണ എന്‍ട്രന്‍സ് എഴുതിയിട്ടും പ്രവേശനം ലഭിക്കാതെ വന്നതോടെ ഗുജറാത്തില്‍ പോയി ഫിസിയോതെറാപ്പി പഠിച്ചയാള്‍ മടങ്ങിയെത്തിയത് ഡോക്ടറായാണ് ഇതേ പേരുള്ള മറ്റൊരു ഡോക്ടര്‍ ഗസറ്റില്‍ വിജ്ഞാപനം നല്‍കി പേരുമാറ്റിയ വിവരമറിഞ്ഞ് യേശുദാസ് യഥാര്‍ത്ഥ ഡോക്ടറുടെ രജിസ്‌ട്രെഷന്‍ നമ്പര്‍ ഉള്‍പ്പെടെ സ്വന്തമാക്കിയാണ് തട്ടിപ്പ് നടത്തിയത്.

arrested-08-1499499014-

യഥാര്‍ത്ഥ ഡോക്ടര്‍ വിവരമറിഞ്ഞതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു തുടര്‍ന്ന് ഒരാഴ്ചയായി നടത്തിയ നിരീക്ഷണങ്ങള്‍ക്കു ശേഷം പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ടോമിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി പി വി ബേബി ആലപ്പുഴ സൗത്ത് സി ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് വ്യാജ ഡോക്ടറെ കുടുക്കിയത്.

English summary
fake doctor arrested from alappuzha after 15 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X