Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ ഐഫോണ്‍ നിര്‍മ്മിച്ച് തട്ടിപ്പ്; പ്രതികളെ കയ്യോടെ പിടികൂടി പൊലീസ്, തട്ടിപ്പ് രീതി ഇങ്ങനെ

ആലപ്പുഴ: ഹരിപ്പാട് പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ വിതരണക്കാരെ പറ്റിച്ച് 1,39,900 രൂപയുടെ ഐഫോണ്‍ തട്ടിയെടുത്ത യുവാക്കള്‍ അറസ്റ്റില്‍യ എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ മാറമ്പള്ളി വില്ലേജില്‍ ചെറുവേലിക്കുന്ന് ചിറയിക്കാടന്‍ വീട്ടില്‍ ഇസ്മയില്‍ മകന്‍ ഷിജാസ് (27) പുതുശ്ശേരില്‍ വീട്ടില്‍ അലിയാര്‍ മകന്‍ ലിയാഖത്ത് അലിഖാന്‍ ( 27 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ബിജു വി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

അറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ അഡ്രസ്സ് നല്‍കി ഓണ്‍ലൈനായി ആപ്പിള്‍ ഐഫോണ്‍ ഓര്‍ഡര്‍ കൊടുത്തു വരുത്തുകയും അത് അവിടെ ചെന്ന് കളക്ട് ചെയ്യുകയും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഫോണ്‍ തകരാറുള്ളതാണ് എന്നറിയിച്ച് നല്‍കിയ പണം മടക്കി വാങ്ങുകയും, തിരികെ കൊടുക്കേണ്ട ഓര്‍ഡര്‍ കൊടുത്തു വരുത്തിയ ഫോണിന് പകരം നേരത്തെ കരുതി വച്ചിട്ടുള്ള അതേ മോഡലിലെ ഡ്യൂപ്ലിക്കേറ്റ് ഫോണ്‍ നല്‍കുന്നതുമാണ് രീതി.

alappuzha

സമാന രീതിയിലുള്ള തട്ടിപ്പ് ചെങ്ങന്നൂരും നടന്നിരുന്നത് ഒണ്‍ലൈന്‍ കമ്പനിയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പ് വഴി അറിഞ്ഞതാണ് ഹരിപ്പാട് നടന്ന കവര്‍ച്ചയിലെ പ്രതികള്‍ പിടിയിലാകുന്നതിന് വഴിതുറന്നത്. സമാന രീതിയിലുള്ള കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നു വരുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ ഓണ്‍ലൈന്‍ ആയി വരുത്തുന്ന സാധനങ്ങള്‍ ഡെലിവറി നടത്തുന്നവര്‍ ആളിനെ കൃത്യമായി തിരിച്ചറിഞ്ഞ് വേണം സാധനങ്ങള്‍ നല്‍കുവാന്‍. ഇതിനായി ഇവരുടെ അംഗീകൃത ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖകള്‍ കണ്ട് ഉറപ്പുവരുത്തണമെന്ന് പൊലീസ് അറിയിച്ചു.

Recommended Video

cmsvideo
    എന്റെ മകള്‍ മരിച്ചിട്ടില്ല, എന്നെ പറ്റിച്ചു..ഹൃദയം പൊട്ടി അമ്മ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+