കുടുംബ വഴക്ക്; ആലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു, മകന്‍ അറസ്റ്റില്‍
ആലപ്പുഴ: മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. ആലപ്പുഴയിലാണ് സംഭവം. എണ്ണക്കാട് സ്വദേശികളായ തങ്കരാജ് ( 65) ആണ് കൊല്ലപ്പെട്ടത്. മകന്‍ സജീവിനെ മാന്നാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സജീവും പിതാവും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പുലര്‍ച്ചെയും വഴക്കുണ്ടായി. ഇതിനിടെയിലാണ് സജീപ് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

അതേസമയം, കായംകുളത്ത് റോഡരികില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. രഹസ്യഭാഗത്തേറ്റ ക്ഷതമാണ് മരണകാരണം. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാര്‍(45) ആണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റത്. ചവിട്ടി കൊന്നതെന്ന് പോലീസ് . സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.












Click it and Unblock the Notifications