ലോട്ടറി എടുക്കുന്നത് വല്ലപ്പോഴും; 75 ലക്ഷത്തിന്റെ ഭാഗ്യദേവത കടാക്ഷിച്ചത് വെല്‍ഡിംഗ് തൊഴിലാളിയെ
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശക്തി പുരസ്‌കാരം വെല്‍ഡിംഗ് തൊഴിലാളിക്ക്. ആലപ്പുഴ പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പാറയില്‍ റഞ്ജു ഭവനില്‍ രഞ്ജുരത്തിനെയാണ് ഭഗ്യദേവത കടാക്ഷിച്ചത്. രഞ്ജു എടുത്ത എസ്എം 864192 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജോലിക്കായി മുഹമ്മയിലെ ഷാപ്പു കവലയില്‍ എത്തിയപ്പോള്‍ എടുത്ത ടിക്കറ്റിനാണ് 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിച്ചത്.

വല്ലപ്പാേഴും മാത്രം ടിക്കറ്റെടുക്കുന്ന സ്വഭാവക്കാരനാണ് രഞ്ജു. നല്ലൊരു വീടുവയ്ക്കണമെന്നും നന്നായി ജീവിക്കണമെന്നുമാണ് സ്വപ്‌നമെന്ന് രഞ്ജു പറഞ്ഞു. അവിവാഹിതനാണ്. താന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി തുടരുമെന്നും രഞ്ജു പറഞ്ഞു. സമ്മാനം നേടിയ ടിക്കറ്റ് രഞ്ജുവിന്റെ അച്ഛന്‍ രാജരത്തിനം സര്‍വീസ് സഹകരണ ബാങ്കിലെത്തിച്ചു. സെക്രട്ടറി എസ് ഗംഗപ്രസാദിനെയാണ് ടിക്കറ്റ് ഏല്‍പ്പിച്ചത്. ഗ്രാമപഞ്ചായത്ത് അഗം എംഎസ് സുമേഷിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ടിക്കറ്റ് കൈമാറിയത്.












Click it and Unblock the Notifications