ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടു: മത്സ്യത്തൊഴിലാളികൾ ഒന്നര മണിക്കൂർ ദേശീയപാത ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: അമ്പലപ്പുഴയിൽ കടൽക്ഷോഭം ശക്തമായിട്ടും കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ചു മത്സ്യത്തൊഴിലാളികൾ കാക്കാഴത്ത് ഒന്നര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേരടങ്ങിയ സംഘം റോഡ് ഉപരോധിച്ചതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. അമ്പലപ്പുഴ- കാക്കാഴം മേൽപ്പാലം ഉപരോധിച്ചത് ജില്ലയിലാകെ 8 മണിക്കൂറോളം ഗതാഗതം താറുമാറാക്കി.

ബിജെപി സഖ്യം പരാജയത്തിന്‍റെ ആക്കം കൂട്ടി: അണ്ണാഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാവുന്നുബിജെപി സഖ്യം പരാജയത്തിന്‍റെ ആക്കം കൂട്ടി: അണ്ണാഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാവുന്നു

3 ദിവസത്തിനകം കടൽഭിത്തി നിർമാണം തുടങ്ങുമെന്നു കലക്ടർ എസ്.സുഹാസ് ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. അപകടാവസ്ഥയിലായ വീടുകൾ കലക്ടർ രാത്രി തന്നെ സന്ദർശിച്ചു. റോഡ് ഉപരോധത്തിനിടയിലും ആംബുലൻസുകൾ കടത്തിവിട്ടു. ഒന്നര മണിക്കൂറിനിടെ ഇരുപതോളം ആംബുലൻസുകൾ ഇതുവഴി കടത്തിവിട്ടു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഉപരോധം ആരംഭിച്ചത്.

alappuzha-

കാക്കാഴം മേൽപ്പാലത്തിനു തെക്കായിരുന്നു ഉപരോധം. സിഐ എം.കെ.മുരളി സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും റവന്യൂ അധികൃതർ എത്താതെ പിന്മാറില്ലെന്നു സമരക്കാർ ഉറപ്പിച്ചു പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയോടും ഇതു തന്നെയായിരുന്നു സമരക്കാർ അറിയിച്ചത്. ഇതിനിടെ തെക്കോട്ട് പുറക്കാടുവരെയും വടക്ക് വണ്ടാനം വരെയും വാഹനങ്ങൾ നിറഞ്ഞു. അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയെങ്കിലും സമരക്കാർ പിന്മാറിയില്ല. വിവരമറിഞ്ഞു കലക്ടർ സ്ഥലത്തേയ്ക്ക് പുറപ്പെട്ടെങ്കിലും അദ്ദേഹവും ഗതാഗതക്കുരുക്കിൽപ്പെട്ടു. പൊലീസ് എത്തി വാഹനങ്ങൾ മാറ്റിയാണ് കലക്ടർക്കു വഴിയൊരുക്കിയത്.


7.45നു കലക്ടർ സ്ഥലത്തെത്തി സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പു നൽകി. ഇതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്. രാത്രി ഒൻപതോടെയാണ് ഗതാഗതം പൂർവ്വ സ്ഥിതിയിലായത്. കടലാക്രമണ ഭീഷണിയുള്ള 32 വീടുകൾ കലക്ടർ സന്ദർശിച്ചു. ഇവയിൽ 14 വീടുകളുടെ സ്ഥിതി ഗുരുതരമാണ്. 20 വർഷമായി ഇവിടെ കടൽഭിത്തി നിർമിക്കണമെന്ന ആവശ്യംപരിഗണിച്ചില്ലെന്നു നാട്ടുകാർ പറഞ്ഞു. കടൽഭിത്തി നിർമാണത്തിനു പുറമേ മറ്റു സഹായങ്ങൾക്കും ശ്രമിക്കാമെന്നും കലക്ടർ
അറിയിച്ചു.

English summary
Fisherman's protest in Ambalappuzha- kakkazham National highway on sea attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X