ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് ഭീഷണിയായി ചീഞ്ഞ പായല്‍, കക്കയും കരിമീനും കുറയുന്നു

  • By Desk
Google Oneindia Malayalam News

പൂച്ചാക്കല്‍: ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഓരുവെള്ളം കയറിയതോടെ പോള പായല്‍ ചീഞ്ഞടിഞ്ഞ് മത്സ്യ ബന്ധനത്തിന് കടുത്ത ഭീക്ഷണിയായി മാറി. ചീയുന്ന പായല്‍കൂട്ടം ജലോപരിതലത്തിലും അടിത്തട്ടിലും അല്ലാത്ത അവസ്ഥയാണിപ്പോള്‍. ഇതു മൂലം അടിത്തട്ടില്‍ നിന്ന് കക്കാ വാരലും കരീമിന്‍ പിടിത്തവും സാധാരണ രീതിയില്‍ പറ്റാതായി.

<strong>മുനമ്പം മനുഷ്യക്കടത്ത്: ശ്രീകാന്തൻ താമസിച്ചത് കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ, ഒരുമാസത്തോളമെടുത്താണ് അഭയാര്‍ഥി സംഘത്തെ കടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നു, വിശദാന്വേഷണത്തിനു പോലീസ് </strong>മുനമ്പം മനുഷ്യക്കടത്ത്: ശ്രീകാന്തൻ താമസിച്ചത് കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ, ഒരുമാസത്തോളമെടുത്താണ് അഭയാര്‍ഥി സംഘത്തെ കടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നു, വിശദാന്വേഷണത്തിനു പോലീസ്

ഒഴുക്കു വല ഉപയോഗിച്ച് ഉപജീവനം തേടുന്ന മത്സ്യതൊഴിലാളികള്‍ക്ക് ഈ അവസ്ഥ കടുത്ത വെല്ലുവിളിയാകുകയാണ്. ചീഞ്ഞ പായല്‍ വലയില്‍ കുടുങ്ങുന്നതുമൂലം മത്സ്യം ലഭിക്കില്ലെന്നു മാത്രമല്ല, മത്സ്യ ബന്ധന വലകള്‍ പൂര്‍ണമായും നശിക്കുക്കുന്ന സ്ഥിതിയുമാണ്.

alappuzha

ഫലത്തില്‍ ശുദ്ധജലത്തിലെത്തുന്ന പായലും ഉപ്പുവെള്ളത്തില്‍ നശിക്കുന്ന പായലും ഉള്‍നാടന്‍ മത്സ്യ മേഖലയ്ക്ക് കടുത്ത പ്രതിസന്ധിയാണ്. പോള പായല്‍ ഉത്ഭവ സ്ഥാനത്തു തന്നെ നശിപ്പിക്കുക മാത്രമാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ ആശ്രയിക്കുന്ന ഉള്‍നാടന്‍ മത്സ്യമേഖലയെ രക്ഷപെടുത്തുന്നതിനുള്ള ഏക മാര്‍ഗമെന്നാണ് വിലയിരുത്തല്‍

English summary
Fishermen troubled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X