ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വോയിസ് ക്ലിപ്പുകൾക്കൊപ്പം സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു; 5 പേർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തുറവൂർ: സ്ത്രീകളുടെ അനുവാദമില്ലാതെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ 5 പേർക്കെതിരെ കേസെടുത്തു. അഞ്ച് പേരുടെയും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. തുറവൂർ കളരിക്കൽ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദിബിൻ (19), അമൽദേവ് (18) എന്നിവർക്കെതിരെയാണ് കുത്തിയതോട് പൊലീസ് കേസെടുത്തത്.

ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും, പക്ഷേ.... മുസ്ലീങ്ങളോട് മേനകാ ഗാന്ധിയുടെ അഭ്യര്‍ത്ഥന ഇങ്ങനെഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും, പക്ഷേ.... മുസ്ലീങ്ങളോട് മേനകാ ഗാന്ധിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ

കളരിക്കൽ മേഖലയിലെ 21 സ്ത്രീകൾ ചേർന്നു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്അ ന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതെന്ന സൂചന ലഭിച്ചെങ്കിലും ചിത്രങ്ങൾ മോർഫ്ചെയ്തതെന്ന പരാതി തെളിയിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ്പറഞ്ഞു. എന്നാൽ, പൊലീസ് പരാതിക്കാരുടെ മൊഴിയെടുക്കുകയോ പ്രതികളുടെ വീടുകളിൽ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നു പരാതിക്കാർ ആരോപിക്കുന്നു. ഒൻപതിന് എസ്പിക്കു പരാതി നൽകിയെങ്കിലും പ്രതികൾക്കു രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനും പൊലീസ് കൂട്ടുനിൽക്കുന്നെന്നാണ് ആരോപണം.

arrested-08-14994

പ്രതികളായ അഞ്ചു പേരും നാട്ടിലെ സ്തീകൾ അറിയാതെ അവരുടെ ചിത്രങ്ങൾ പകർത്തുകയും ലൈംഗികച്ചുവയുള്ള വോയ്സ് ക്ലിപ്പുകളും സന്ദേശങ്ങളും പരസ്പരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു എന്നാണു പരാതി. ചില ദൃശ്യങ്ങളും വോയ്സ് ക്ലിപ്പുകളും പരാതിക്കാർ പൊലീസിനു മുന്നിൽ ഹാജരാക്കുകയും ചെയ്തു. സ്ത്രീകളുടെ ചിത്രങ്ങൾ നഗ്നചിത്രങ്ങളുമായി മോർഫ് ചെയ്തതായി പരാതിയുണ്ടെങ്കിലും ഇതിനു തെളിവു ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.


പ്രതികളിലൊരാളുടെ അമ്മയുടെ ചിത്രം ഇത്തരത്തിൽ ഇവരുടെ ഗ്രൂപ്പിലെത്തിയതോടെ ഇവർ തമ്മിൽ തർക്കമുണ്ടായതാണ് വിവരം പുറത്തറിയാൻ കാരണം. ഒരാളുടെ അമ്മയുടെ ചിത്രം പ്രചരിപ്പിച്ചതോടെ മറ്റുള്ളവരുടെ അമ്മമാരുടെ ചിത്രങ്ങളും ഗ്രൂപ്പിലെത്തിയതായി. പ്രതികളിലൊരാൾ വോയ്സ് ക്ലിപ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ 36 പേരുടെ ചിത്രങ്ങൾ പകർത്തിയതായും വോയ്സ് ക്ലിപ്പിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രവും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ടെന്നു പരാതിക്കാരായ വീട്ടമ്മമാർ പറഞ്ഞു.

English summary
Five arrested in image morph case in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X