ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായംകുളത്ത് അഞ്ച് നഗരസഭാ കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നു; സിപിഎം ജില്ലാ നേതൃത്വത്തിന് കത്ത്

  • By News Desk
Google Oneindia Malayalam News

കായംകുളം: അച്ചടക്ക നടപടിക്ക് വിധേയരായ അഞ്ച് നഗരസഭാ കൗണ്‍സിലര്‍മാര്‍ സിപിഎം ജില്ലാ നേതൃത്വത്തിന് രാജി കത്ത് നല്‍കി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ അബ്ദുള്‍ ജലീല്‍, ബ്രാഞ്ച് സെക്രട്ടറി കൂടിയായ അബ്ദുള്‍ മനാഫ്, റജില നാസര്‍, അനിത ഷാജി, സുഷമ അജയന്‍ എന്നിവരാണ് ജില്ലാ സെക്രട്ടറി ആര്‍ നാസറിന് രാജി കത്ത് നല്‍കിയത്. നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ നഗരസഭാ സെക്രട്ടറിക്ക് രാജി കത്ത് കൈമാറും.

നഗരസഭാ ഭരണത്തിലെ അഴിമതികള്‍ ചൂണ്ടികാട്ടിയാണ് ഇവര്‍ രാജി കത്ത് നല്‍കിയിരിക്കുന്നത്.

cpim

ഐടിഐക്ക് ഏറ്റെടുക്കാനിരുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കിയത്. സ്വകാര്യ ബസ് സ്റ്റാന്റ് സ്ഥലം മാസ്റ്റര്‍ പ്ലാനില്‍ നിന്നും ഒഴിവാക്കിയത്, ഹോകുലം ഗ്രൗണ്ട് ടൂറിസ്റ്റ് സോണില്‍ നിന്നും ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളില്‍ നടന്ന അഴിമതി ചൂണ്ടികാട്ടിയതിനാണ് തങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് രാജി സമര്‍പ്പിച്ച കൗണ്‍സിലര്‍മാരുടെ ആരോപണം.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസിന്റെ നിലപാടുകളില്‍ വിയോജിപ്പ് അറിയിച്ചതാണ് ആറ് പേര്‍ക്കെതിരേയും നടപടിയെടുക്കാന്‍ കാരണമായത്.

എന്നാല്‍ ഇവരുടെ രാജി അംഗീകരിച്ചാല്‍ പാര്‍ട്ടി വെട്ടിലാവും. ആറം അംഗങ്ങളുടെ പിന്തുണയില്ലാതെ നഗരസഭാ ഭരണത്തില്‍ എല്‍ഡിഎഫിന് തുടരാനാകില്ല. ഭൂരിപക്ഷമില്ലാ്ത്ത കൗണ്‍സിലില്‍ പ്രതിപക്ഷമായ യുഡിഎഫ്, ബിജെപി കക്ഷികളുടെ നിലപാടുകളിലെ ഭിന്നതമൂലമാണ് എല്‍ഡിഎഫ് ഭരണം മുന്നോട്ട് കൊണ്ട് പോയിരുന്നത്.

ലേക്കല്‍ കമ്മിറ്റി അംഗമായ അബ്ദുള്‍ ജലീലിനെ പുറത്താക്കാനും മറ്റുള്ളവരെ താക്കീത് ചെയ്യാനുമാണ് തീരുമാനം. ഏരിയ കമ്മിറ്റി അംഗവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ എസ് കേശുനാഥിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനും ഏരിയ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ കേശുനാഥ് ഇതുവരേയും രാജി കത്ത് നല്‍കിയിട്ടില്ല.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം ഹംസക്കോയസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം ഹംസക്കോയ

കോഴിക്കോട് നിന്നും ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; നാട്ടില്‍ ജാഗ്രതകോഴിക്കോട് നിന്നും ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; നാട്ടില്‍ ജാഗ്രത

24 മണിക്കൂറില്‍ 9887 പേര്‍ക്ക് കൊറോണ വൈറസ്; ഇറ്റലിയേയും മറികടന്ന് ഇന്ത്യ; ആറാം സ്ഥാനത്ത്24 മണിക്കൂറില്‍ 9887 പേര്‍ക്ക് കൊറോണ വൈറസ്; ഇറ്റലിയേയും മറികടന്ന് ഇന്ത്യ; ആറാം സ്ഥാനത്ത്

English summary
Five CPM Councilors in Kayamkulam Are Resigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X