സ്ഥിരം കുറ്റവാളികള്‍; ആലപ്പുഴ ജില്ലയില്‍ നിന്ന് 5 പേരെ കാപ്പാ നിയമം ചുമത്തി നാടുകടത്തി
ആലപ്പുഴ: സാമുഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം സ്യഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കാപ്പാ നിയമം കൂടുതല്‍ ശക്തമാക്കി. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിന്നും 5 പേരെ നാടുകടത്തിയെന്ന് പൊലീസ് അറിയിച്ചു.
നോര്‍ത്ത് ആര്യാട് പൊക്കലയില്‍ വീട്ടില്‍ കണ്ണപ്പന്‍ എന്നു വിളിക്കുന്ന ഉദീഷ് (20) എന്നയാള്‍ നരഹത്യാ ശ്രമം, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങി നിരവധി കേസ്സുകളില്‍ ഉള്‍പ്പെട്ട് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്തു വന്നിരുന്നതിനാല്‍ സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളിലെ പൊതു ജനങ്ങള്‍ക്ക് ഭയപ്പാടും, അവരുടെ ജീവിതത്തിന് ഗുരുതരമായ ഭംഗം വരുത്തുന്നതായും ബോദ്ധ്യം വന്നിട്ടു ള്ളതിനാല്‍ ഇയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനായി മണ്ണഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീ. പി.കെ മോഹിത് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് ജയരാജ് മുഖാന്തിരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിയ്ക്ക് കാപ്പാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഏറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കാപ്പാ വകുപ്പ് 15(1) പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ച് ഇയാളെ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി കൊണ്ട് നാടു കടത്തി.

കനകക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കളീക്കല്‍ വീട്ടില്‍ അജിത്ത് കനകക്കുന്ന്, കരീലകുളങ്ങര എന്നീ പോലിസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കൊലപാപാതക ശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസ്സുകളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനായി ഇയാള്‍ക്കെതിരെ ഏറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കാപ്പാ വകുപ്പ് 15(1) പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ച് ഇയാളെ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി കൊണ്ട് നാടു കടത്തി.
പുന്നപ്ര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊള്ളയില്‍ വീട്ടില്‍ വരുണ്‍ എന്നയാളെ എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഉത്തരവ് പ്രകാരം 21.-02.-2022 തീയതി മുതല്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മോഷണം, കവര്‍ച്ച, എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ നടത്തിപ്പെടുത്തല്‍, ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യം, കഠിന ദേഹോപദ്രവം, ഗഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ആണ് വരുണ്‍ ഉള്‍പ്പെട്ടിരുന്നത്. നിലവില്‍ 6 കേസുകളില്‍ പ്രതിയായിട്ടുള്ള വരുണ്‍ അവസാനം പ്രതിയായ കവര്‍ച്ച കേസില്‍ മൂന്നുമാസത്തോളം റിമാന്റില്‍ കഴിഞ്ഞുവന്നിരുന്നതുമാണ്. ജയിലില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് വരുണിനെ കാപ്പാ പ്രകാരം നാട് കടത്തിയിരിക്കുന്നത്.
ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുറിവേലിച്ചിറ വീട്ടില്‍ ദിനേശന്‍ എന്നയാള്‍ ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചേര്‍ത്തല മുനിസ്സിപ്പാലിറ്റി വയലാര്‍ പള്ളിപ്പുറം ഭാഗങ്ങളില്‍ സമാധാന ലംഘനങ്ങളായ നരഹത്യാശ്രമം, ദോഹോപദവം, കഠിന ദേഹോപദവം, അന്യായതടസ്സം, ഭീഷണിപ്പെടുത്തുക ഭവനഭേദനം മോഷണം ദേഹോപദ്രവം ഏല്‍പ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിലേക്ക് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ ഇപ്പോള്‍ 11 ഓളം കേസ്സുകളില്‍ പ്രതിയാണ്. ഇയാളെ കാപ്പാ 15(1) നിയമ പ്രകാരം വരുന്ന 6 മാസക്കാലത്തേക്ക് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എറണാകുളം റേഞ്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി കൊണ്ട് നാടു കടത്തി.
എടത്വ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കറുകയില്‍ വീട്ടില്‍ ശരത്, വയസ്സ് 31 പൊതു ജന സമാധാനത്തിനു വിരുദ്ധമായ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടു വരുന്ന സാഹചര്യത്തില്‍ ബഹുമാനപ്പെട്ട എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അവര്‍കള്‍ കാപ്പ വകുപ്പ് 15 (1) പ്രകാരം അടുത്ത ആറു മാസം കാലയളവിലേക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി കൊണ്ട് നാടു കടത്തി..ശരത് നരഹത്യാശ്രമം അടക്കം എടത്വ പോലീസ് സ്റ്റേഷനിലെ 10 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.സമീപ കാലത്ത് ഇയാള്‍ ചെയ്ത 4 (നാല്) ദേഹോപദ്രവ കേസുകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെടുന്ന റൗഡി'' എന്ന എന്ന ഗണത്തില്‍ പെടുത്തി നിലവില്‍ കാപ്പ നടപടികള്‍ക്കായി പരിഗണിക്കുകയായിരുന്നു..മുന്‍പ് രണ്ടു പ്രാവശ്യം 107 സിആര്‍പിസി പ്രകാരമുള്ള നടപടികള്‍ ഇയാള്‍ക്കെതിരെ സ്വീകരിച്ചിരുന്നു എങ്കിലും വീണ്ടും അയാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ നടപടികള്‍ സ്വീകരിച്ചത്. ഉത്തരവ് കാലയളവില്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ആലപ്പുഴജില്ലയില്‍ പ്രവേശിച്ചാല്‍ ഇവര്‍ക്കെതിരെ കാപ്പാനിയമപ്രകാരം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.
ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതായും സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമപ്രകരം നടപടിയെടുക്കുന്നതിന് റിപ്പോര്‍ട്ട് അയച്ച് വരുന്നതായും,സാമുഹ്യകവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും, ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ തുടര്‍നടപടികള്‍ ഇനിയും തുടരുന്നതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.












Click it and Unblock the Notifications