ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ 5 ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ: ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ 5 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പള്ളാത്തുരുത്തി പള്ളിവീട് വീട്ടിൽ സുനീറിനെ (26) ചൊവ്വാവ്ച രാത്രിയാണ് സ്കൂട്ടർ തടഞ്ഞുനിർത്തി ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്. കേസിൽ തിരുമല വാർഡ് പാനപ്പറമ്പ് വീട്ടിൽ യു.അശ്വിൻ ദേവ് (26), പ്രകാശ് ഭവനിൽ സഞ്ജു പ്രകാശ് (26), മഠത്തിൽ വീട്ടിൽ അഖിൽ അജിത്ത് (28), കൂട്ടുമ്മേൽ വീട്ടിൽ രഞ്ജിത് കുഞ്ഞുമോൻ (24), അരേശേരി വീട്ടിൽ സന്ദീപ് സുധപ്പൻ (21) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
പുതിയ അധ്യക്ഷന്‍ ആരായാലും ഇത്തിരി വിയര്‍ക്കും!! അധ്യക്ഷന് മുന്നിലുള്ള 5 വെല്ലുവിളികള്‍ ഇങ്ങനെ
ബൈക്കിലെത്തിയ പള്ളാത്തുരുത്തി കളത്തിൽപറമ്പിൽ ഷെമീർഖാൻ (20), സഹോദരൻ ഷിഹാബ്(19) എന്നിവരെ സുനീർ ആണെന്നു കരുതി ഇവർ മർദിച്ചിരുന്നു. അതിനു പിന്നാലെ സുനീർ സ്കൂട്ടറിൽ എത്തിയപ്പോഴാണ് തടഞ്ഞുനിർത്തി വയറ്റിൽ കുത്തിയതെന്നു പൊലീസ് പറഞ്ഞു. പള്ളാത്തുരുത്തി ഉദയപുരം ജംക്‌ഷനു സമീപമായിരുന്നു സംഭവം. സുനീർ ഗുരുതര നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവം നടന്നയുടൻ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി സ്ഥലത്തെത്തി തിരച്ചിലിനു നേതൃത്വംനൽകി. സൈബർ സെല്ലിന്റെ കൂടി സേവനം ഉപയോഗിച്ചു സ്പീഡ് ബോട്ടിൽ രാത്രി കായലിലും മറ്റും തിരച്ചിൽ നടത്തി. പ്രതികൾക്കു സ്ഥലം വിട്ടു പോകാൻ കഴിയാതെ വന്നതോടെ ബോട്ട് ജെട്ടി ഭാഗത്ത് ഒളിച്ചിരുന്ന പ്രതികൾ പിടിയിലായി. ചേർത്തല എഎസ്പി ആർ.വിശ്വനാഥ്, അഡിഷനൽ എസ്പി ബി.കൃഷ്ണകുമാർ, 4 സിഐമാർ എന്നിവരുടെ നേതൃത്വത്തിൽ 200 സായുധ പൊലീസ് സേനാംഗങ്ങൾ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. കൂടുതല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുെണ്ടന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നു പ്രദേശത്ത് വലിയ രീതിയിലുള്ള പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.












Click it and Unblock the Notifications