പെട്രോളിങിനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത 5 പേരെ പൊലീസ് പിടികൂടി; കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ചത് ആലപ്പുഴ ബീച്ചിൽ!!
ആലപ്പുഴ: എക്‌സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച 5 പേര്‍ പിടിയില്‍. പുന്നപ്ര ഇത്താപറമ്പില്‍ ജിതിന്‍ ലാല്‍ (20), ബീച്ച് വാര്‍ഡ് കൈതവളപ്പില്‍ ശ്രീജിത്ത് (23), ബീച്ച് വാര്‍ഡ് കൈതവളപ്പില്‍ ജിത്തു (19), ബീച്ച് വാര്‍ഡ് ഇടമുക്കില്‍ വീട്ടില്‍ ജാക്‌സണ്‍ ബെനിഡിക്ട് (20), ബീച്ച് വാര്‍ഡ് കൈതവളപ്പില്‍ വീട്ടില്‍ അഖില്‍ നിജി (20) എന്നിവരെയാണു റിമാന്‍ഡ് ചെയ്തത്.
ബുധന്‍ രാത്രി എക്‌സൈസ് സംഘം ആലപ്പുഴ ബീച്ച് പ്രദേശത്തു നടത്തിയ പട്രോളിങ്ങിനിടെ ബൈക്കില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ടാണു സംഭവം. റെയില്‍വേ സ്‌റ്റേഷന്‍ വാര്‍ഡ് അരശര്‍കടവ് വീട്ടില്‍ സെബാസ്റ്റ്യന്റെ ഉടമസ്തഥയിലുള്ളതായിരുന്നു ബൈക്ക്. എക്‌സൈസ് സംഘത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് അയാള്‍ കടന്നു കളഞ്ഞു.

പിന്നീട് ബീച്ച് ഭാഗത്തെ വായനശാലയ്ക്കു സമീപം സുഹൃത്തുക്കള്‍ക്കൊപ്പം സെബാസ്റ്റ്യന്‍ സംഘടിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു സംശയാസ്പദമായി കണ്ട 9 പേരെ ചോദ്യം ചെയ്തു. ഇവര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എക്‌സൈസ് സംഘം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അഞ്ചുപേരെ പിടികൂടി. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. പിടിയിലായവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു












Click it and Unblock the Notifications