ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനലിലിലും കുട്ടനാട്ടിൽ വെള്ളംപ്പൊക്കം; ആയിരത്തിലധികം കുടുംബങ്ങൾ ദുരിതത്തിൽ

  • By Desk
Google Oneindia Malayalam News

കുട്ടനാട്: വേനലിൽ വറ്റിവരണ്ട കുട്ടനാട്ടിൽ എന്നാൽ വേനലിനൊടുവിൽ വെള്ളം മുങ്ങിയ അവസ്ഥയാണ്. മഴക്കാലം എത്തുന്നതിനു മുൻപു തന്നെ കുട്ടനാട്ടിലെ ആയിരത്തോളം കുടുംബം വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുകയാണ്. മഴക്കാലമായാൽ ഉണ്ടാകുന്ന സ്വാഭാവിക വെള്ളപ്പൊക്കത്തിന് മുന്നോടിയായുള്ള ഈ വെള്ളപ്പൊക്കം മൂലം കടുത്ത ദുരിതത്തിലാണ് കുട്ടനാട്ടുകാർ.

<strong>കുട്ടികളെ കൃഷിയിലേക്ക് അടുപ്പിക്കാന്‍ പദ്ധതി വരുന്നു; 1.51 ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകള്‍ നല്‍കും, സ്‌കൂളുകള്‍ക്ക് കൃഷിക്കായി 5000 രൂപയുടെ ധനസഹായം, കര്‍ഷകര്‍ക്ക് വന്‍ സബ്‌സിഡി!!</strong>കുട്ടികളെ കൃഷിയിലേക്ക് അടുപ്പിക്കാന്‍ പദ്ധതി വരുന്നു; 1.51 ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകള്‍ നല്‍കും, സ്‌കൂളുകള്‍ക്ക് കൃഷിക്കായി 5000 രൂപയുടെ ധനസഹായം, കര്‍ഷകര്‍ക്ക് വന്‍ സബ്‌സിഡി!!

പാടശേഖര സമിതികൾ പാടശേഖരങ്ങളിൽ അനിയന്ത്രിതമായി വെള്ളം കയറ്റുന്നതുമൂലമാണു കടുത്തവേനലിലും വെള്ളപ്പൊക്കമുണ്ടായത്. പുഞ്ചക്കഷിയുടെ വിളവെടുപ്പിനുശേഷം കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും അടുത്ത കൃഷിയൊരുക്കത്തിനായി വെള്ളം കയറ്റിയിട്ടിരിക്കുകയാണ്. മടകൾ പൂർണമായി തുറന്നതോടെ പാടശേഖരങ്ങൾക്കുള്ളിൽ കിടക്കുന്ന താഴ്ന്ന പുരയിടങ്ങളും നടവഴികളും വെള്ളത്തിനടിയിലായി.

Alappuzha

വർഷങ്ങളായി രണ്ടു കൃഷി നടക്കുന്നതിനാൽ പുരയിടങ്ങൾ പലരും ഉയർത്താറില്ല. വർഷങ്ങൾക്കു മുൻപ് ഒരു കൃഷി മാത്രമുള്ള സമയങ്ങളിൽ പാടശേഖരങ്ങളിലെയും ജലാശയങ്ങളിലെയും ചെളിക്കട്ടകൾ പുരയിടങ്ങളിൽ ഇറക്കുന്ന പതിവുണ്ടായിരുന്നു. വർഷാവർഷം ഭൂമി പൊക്കുന്നതിനാൽ വലിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ മാത്രമായിരുന്നു പുരയിടങ്ങളിൽ വെള്ളം കയറുന്നത്.

എന്നാൽ ഇപ്പോൾ രണ്ടാംകൃഷി തുടർച്ചയായി ചെയ്യുന്നതുമൂലം പൊതുമടവയ്ക്കാത്തതിനാൽ ചെളിക്കട്ടയിറക്കാൻ നാട്ടുകാർക്കു സാധിക്കുന്നില്ല. ഇതുമൂലം കൃഷിയുടെ ഇടവേളകളിൽ പാടശേഖരങ്ങളിൽ വെള്ളം കയറ്റുമ്പോൾ പുരയിടങ്ങളിൽ നിന്നു വെള്ളം ഒഴിയാത്ത അവസ്ഥയാണ്. പുരയിടങ്ങൾക്കൊപ്പം നടവഴികളിലും വെള്ളം നിറഞ്ഞതോടെ ജനങ്ങളുടെ ജീവിതം തീർത്തും ദുസ്സഹമായിരിക്കുകയാണ്. പല ഇടവഴികളിലും മുട്ടിനു മുകളിൽ വെള്ളം കയറി കിടക്കുകയാണ്. ദിവസങ്ങളായി മലിനജലത്തിൽ ചവിട്ടി നടക്കുന്നതുമൂലം പലരുടെയും കാലുകളിൽ വളംകടി ഉൾപ്പടെയുള്ള വൃണങ്ങളും നിറഞ്ഞു.

പൊതുമട് തുറക്കാതെ തൂമ്പുകളിലൂടെ വരമ്പു മുങ്ങത്തക്ക രീതിയിൽ വെള്ളം കയറ്റിയാൽ പ്രശ്നത്തിനു പരിഹാരം കാണാം. രണ്ടാം കൃഷിയില്ലാത്ത പാടശേഖരങ്ങളിൽ ഒരു മോട്ടറിന്റെയെങ്കിലും കണക്ഷൻ വിച്ചേദിക്കാതെ പമ്പിങ് നടത്തുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായാൽ ആയിരക്കണക്കിനു കുടുംബങ്ങൾ മാസങ്ങളോളം അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണാൻ സാധിക്കും.

English summary
Flood in Kuttanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X