ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിനിസ്റ്ററേ അവിടെ മൂർഖൻ കാണും, സൂക്ഷിക്കണേ... സപ്ലൈകോ ഗോഡൗണിൽ നിന്ന് പുറത്തിറങ്ങി മന്ത്രി

Google Oneindia Malayalam News

ആലപ്പുഴ: മിനിസ്റ്ററേ അവിടെ മൂർഖൻ കാണും, സൂക്ഷിക്കണേ... എന്നാരോ വിളിച്ചു പറഞ്ഞതും സപ്ലൈകോ ഗോഡൗണിൽ നിന്ന് ചാടി ഇറങ്ങി ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ആലപ്പുഴ ബീച്ചിന് സമീപമുള്ള സപ്ലൈകോ ഗോഡൗണിൽ സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. അരിയും റേഷനും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മന്ത്രിയെത്തുമ്പോൾ നിലത്ത് നിറഞ്ഞു കിടക്കുകയായിരുന്നു.

മാത്രമല്ല, വൃത്തഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾക്ക് ചുറ്റുവട്ടത്തുമായി പാമ്പും തവളയും അടക്കമുള്ള ജീവികളും വസിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ കടുത്ത അലംഭാവമാണ് മന്ത്രിക്ക് നേരിട്ട് ബോധ്യമായത്. കടുത്ത അതൃപ്തി ഉദ്യോഗസ്ഥർക്ക് മുമ്പാകെ അറിയിച്ച ശേഷമാണ് മന്ത്രി സപ്ലൈകോ ഗോഡൗണിൽ നിന്നിറങ്ങിയത്.

'ഇതു മനുഷ്യർ കഴിക്കേണ്ട സാധനം തന്നെയല്ലേ. ഇതു കണ്ടാൽ ആരെങ്കിലും ആഹാരം കഴിക്കുമോ. എന്താണ് ഇത്ര അലംഭാവത്തോടെ ഇതിനെ കാണുന്നത്. ഇത്ര വൃത്തിഹീനമായ അന്തരീക്ഷത്തിലാണോ സാധനങ്ങൾ സൂക്ഷിക്കേണ്ടത്'' - മന്ത്രിയുടെ ചോദ്യം കേട്ട് ജീവനക്കാർ പതറിപ്പോയി. പല ചാക്കുകളിൽ നിന്നും അരി താഴെ വീണ് കിടക്കുന്നു. അതിന് മുകളിലൂടെ വേണം നടന്നു കയറാൻ. അതിനാൽ രണ്ടാമത്തെ ഗോഡൗണിൽ മന്ത്രി കൂടുതൽ ഉൾഭാഗത്തേക്ക് പ്രവേശിച്ചില്ല. ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിൽ കടുത്ത അതൃപ്തിയും ജി.ആർ.അനിൽ രേഖപ്പെടുത്തി.

 granil

പ്രതികൂല കാലാവസ്ഥയല്ലേ, ഈർപ്പം അടിച്ചാൽ അടിയിലുള്ള ഒരു നില ഉപയോഗശൂന്യമാകില്ലേ. ജനങ്ങൾക്ക് സർക്കാർ നൽകുന്ന ഭക്ഷ്യവസ്തുക്കളാണ്. അത് ഓർമ്മ വേണം. എത്ര ഭക്ഷ്യധാന്യമാണ് ഇങ്ങനെ ഉപയോഗശൂന്യമാകുന്നത്. തൊട്ടടുത്തുള്ള എഫ്സിഐ ഗോഡൗണിൽ ഭക്ഷ്യധാന്യ ചാക്കുകൾ അട്ടിയിട്ടുവച്ചിരിക്കുന്നത് എങ്ങനെയാണെന്ന് പോയി നോക്കി കണ്ട് മനസ്സിലാക്കണമെന്ന ഉപദേശവും മന്ത്രി നൽകി.

ഇരുട്ടുനിറഞ്ഞ ഗോഡൗൺ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ നിർവ്വഹിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭക്ഷ്യ സാധനങ്ങൾ കേടുകൂടാതെ അടുക്കും ചിട്ടയോടെ വൃത്തിയായി അടുക്കിവച്ച് ഭക്ഷ്യഭദ്രതയോടെ തന്നെ സൂക്ഷിക്കാനും ശുചിത്വം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനും സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡോ. സജിത്ത് ബാബുവിനും ഒപ്പമാണ് മന്ത്രി സപ്ലൈകോ ഗോഡൗണിൽ എത്തിയത്. ജില്ലാ സപ്ലൈ ഓഫിസർ എം.എസ്. ബീനയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രി നേരിട്ടെത്തി അതൃപ്തി രേഖപ്പെടുത്തിയതോടെ അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ.

ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Rahul Gandhi's old tweet is going viral | Oneindia Malayalam

English summary
Minister, you will see a cobra there, be careful...Food Minister GR Anil jumps out of Supplyco godown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X