ഉച്ചഭക്ഷണം കഴിച്ചതോടെ വയറുവേദന; ആലപ്പുഴ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 13 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ആലപ്പുഴ: പുന്നപ്രയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ട 13 വിദ്യാര്‍ത്ഥികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ചോറും സാമ്പറുമായിരുന്നു ഇന്നത്തെ ഭക്ഷണം. ഈ ഭക്ഷണം മോശമാണെന്ന് കുട്ടികള്‍ പരാതി പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കുട്ടികളില്‍ അസ്വസ്ഥത അനുഭവപ്പെട്ടത്. ആലപ്പുഴ ജില്ല കളക്ടര്‍ ഹരിത വി കുമാര്‍ ആശുപത്രിയില്‍ എത്തി കുട്ടികളുടെ ആരോഗ്യനില വിലയിരുത്തിയിട്ടുണ്ട്. ഭക്ഷണത്തെ സംബന്ധിച്ചുള്ള പരാതി കുട്ടികള്‍ കളക്ടറെ ബോധിപ്പിച്ചു. ഇതേ കുറിച്ച് അന്വേഷണം നടത്തുമെന്ന് കളക്ടര്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്‍കി.












Click it and Unblock the Notifications