ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൃത്തിയില്ല... കായംകുളം കെഎസ്ആർടിസി കാന്റീൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടപ്പിച്ചു, പരിശോധന നടത്തിയത് യു പ്രതിഭാ എംഎൽഎയുടെ നിർദ്ദേശത്തെ തുടർന്ന്!!

  • By Desk
Google Oneindia Malayalam News

കായംകുളം: വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് കായംകുളം കെഎസ്ആർടിസി കന്റീൻ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ഒരാഴ്ച മുൻപും ഇവിടെ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തുടർനടപടി എന്ന നിലയിലും പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ യു.പ്രതിഭ എംഎൽഎയുടെ നിർദേശപ്രകാരവുമാണ് ഇന്നലെ ഇവിടെ വീണ്ടും പരിശോധന നടത്തിയത്.

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരുടെ വിളയാട്ടം; കുടുംബത്തെ മർദ്ദിച്ചു, യൂത്തുകോണ്‍ഗ്രസ് പ്രതിഷേധം, രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു!

ആഹാര സാധനങ്ങൾ തുറന്ന് ഈച്ചയരിക്കുന്ന നിലയിലായിരുന്നു എന്നും സ്റ്റോർ റൂമിൽ കൂട്ടിയിട്ടിരിക്കുന്ന ചവറുകൾക്കിടയിൽ പാറ്റയും മറ്റു ക്ഷുദ്രജീവികളും നിറഞ്ഞിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ നിന്നും പിടിച്ചെടുത്ത പഴകിയ എണ്ണയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്കു കൊണ്ടുപോയി. ഫ്രീസറിൽ മത്സ്യത്തിനും ഇറച്ചിക്കും ഒപ്പമാണ് ജ്യൂസിനുള്ള ഐസും പഴവർഗങ്ങളും സൂക്ഷിച്ചിരുന്നത്. ഇവ നശിപ്പിച്ചു.

KSRTC canteen

ഈച്ചയുടെ ശല്യം ഇല്ലാതാക്കാനും പൊട്ടിപ്പൊളിഞ്ഞ തറകൾ നന്നാക്കാനും സ്റ്റോർ റൂം വൃത്തിയാക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി. കാന്റീൻ വൃത്തിയാക്കിയ ശേഷം പരിശോധന നടത്തി തൃപ്തികരമാണെങ്കിൽ മാത്രമേ തുറക്കാൻ അനുവദിക്കുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫുഡ് സേഫ്റ്റി ഓഫിസർമാരായ അരുൺകുമാർ രവികുമാർ, യാസിറ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. യാതൊരു വൃത്തിയുമില്ലാതെ അലക്ഷ്യമായി ആഹാരങൾ കൈകാര്യം ചെയ്തിരുന്ന ഈ സ്താപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി അധികൃതർ അറിയിച്ചു.

English summary
Food security officials raid in Kayamkulam KSRTC canteen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X