ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ആലപ്പുഴ- പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മൊബൈല്‍ ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയും വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍. ആലപ്പുഴ മുനിസിപ്പല്‍ മുല്ലാത്ത് വാര്‍ഡില്‍ തൈവേലിക്കകം വീട്ടില്‍ നിന്നും തിരുമല വാര്‍ഡില്‍ ഉള്ളാടം പറമ്പില്‍ വീട്ടില്‍ വാടയ്ക്കയും താമസിക്കുന്ന അജയഘോഷ്(27), ആറാട്ടുവഴി വാര്‍ഡില്‍ വെളിമ്പറമ്പില്‍ വര്‍ഗീസ്(22), കരളകം വാര്‍ഡില്‍ വെളിത്തേടത്ത് വീട്ടില്‍ അനന്തപദ്മനാഭന്‍(24), തത്തംപള്ളി വാര്‍ഡില്‍ രാധാ നിവാസില്‍ രാകേഷ് കുമാര്‍(32) എന്നിവരെയാണ് നോര്‍ത്ത് പൊലീസ് പിടികൂടിയത്.

 രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രസംഗം; ബിജെപിയെ പൊളിച്ചടുക്കി, ഗോത്രം ചോദിച്ചവരോട് മറുചോദ്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രസംഗം; ബിജെപിയെ പൊളിച്ചടുക്കി, ഗോത്രം ചോദിച്ചവരോട് മറുചോദ്യങ്ങള്‍

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ. പെണ്‍കുട്ടിയുടെ അമ്മയുടെ മരണ ശേഷം അച്ഛന്‍ പുനര്‍ വിവാഹം ചെയ്തു മറ്റൊരുടുത്താണ് കഴിയുന്നത്. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചു പഠനം നടത്തുന്നത്. ക്ലാസ്കട്ട് ചെയ്തു സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ടവരുമായി നിരന്തരം കൂടികാഴ്ച നടത്തുന്നതു പതിവായി.

arrest

ഒരിക്കല്‍ ക്ലാസില്‍ കയറാതെ ചേര്‍ത്തലയില്‍ സുഹൃത്തിനൊപ്പം പോയ പെണ്‍കുട്ടിയെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലില്‍ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് കണ്ടെത്തിയത്. തുടര്‍ന്നു പൊലീസ് നടത്തിയ കൗണ്‍സിലിങിനു ശേഷമാണ് പെണ്‍കുട്ടി പീഢന വിവരം തുറന്നു പറഞ്ഞത്. സൗഹൃദം നടിച്ചെത്തിവര്‍ പീഡിപ്പിക്കുകയായിരുന്നു എന്നും മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.

ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷന്‍ സിഐ ഇ.കെ.സോള്‍ജി മോന്‌റെയും എസ്‌ഐ ആര്‍.വിനോദിന്‌റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. അനന്ദപദ്മനാഭനെ ഇന്നു കോടതിയില്‍ ഹാജരാക്കും. മറ്റ് മൂന്നു നപോരെയും റിമാന്‍ഡ് ചെയ്തു.

English summary
four arrested for girl molesting case in allapey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X