ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈശ്യംഭാഗം - കഞ്ഞിപ്പാടം പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. രണ്ട് മാസം കഴിഞ്ഞ് പാലം ഉത്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരൻ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വൈശ്യംഭാഗം - കഞ്ഞിപ്പാടം പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. രണ്ട് മാസം കഴിഞ്ഞ് പാലം ഉത്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു .ടാറിംഗ് ജോലികൾ ആരംഭിച്ചു. പാലം യാഥാർത്ഥ്യമാകുന്നതോടെ ആറ് വർഷത്തെ കാത്തിരിരിപ്പിനാണ് വിരാമമാകുന്നത്.

<br>നിപ്പാ ഭീതിയൊഴിയുന്നു; നിരീക്ഷണത്തിലുള്ള ഏഴാമനും നിപ്പയില്ല, ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി
നിപ്പാ ഭീതിയൊഴിയുന്നു; നിരീക്ഷണത്തിലുള്ള ഏഴാമനും നിപ്പയില്ല, ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി


2013-ൽ നിർമ്മാണം ആരംഭിച്ചുവെങ്കിലും ദേശീയ ജലപാത നിർമ്മാണത്തിന്റെ കുരുക്കിൽപ്പെട്ട് മുടങ്ങിക്കിടക്കുകയായിരുന്നു വൈശ്യം ഭാഗം - കഞ്ഞിപ്പാടം പാലം. കുട്ടനാട് അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ കുട്ടനാട്ടിലും വികസനത്തിന്റെ പുതിയ വഴിതുറക്കും.ടാറിംഗ് ജോലികൾ ആരംഭിച്ചു. അവശേഷിക്കുന്ന പെയിന്റിംഗ് ജോലികൾ ജൂൺ ആദ്യവാരത്തിനുള്ളിൽ പൂർത്തിയാവും. ചിരകാല സ്വപ്നം യാഥാർത്ഥ്യമാവുകയാണെന്ന് നാട്ടുകാർ. പാലത്തിന്റെ നിർമ്മാണ പുരോഗതി മന്ത്രി ജി സുധാകൻ വിലയിരുത്തി.

gsudhakaran-

ദേശീയപാതയിൽ നിന്ന് എ സി റോഡിൽ പ്രവേശിക്കേണ്ട വാഹനങ്ങൾക്ക് കിലോമിറ്ററുകൾ ലഭിക്കാനും കഴിയും. പമ്പയാറിന് കുറുകെ നിർമ്മിക്കുന്ന പാലാത്തിന് 350 മീറ്ററാണ് നീളം. കുട്ടനാട്ടിലെ നിലവിലെ പാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി നടപ്പാതയും നൂതന രീതിയിൽ നിർമ്മിച്ച അപ്രോച്ച് റോഡും ഇതിന്റെ പ്രത്യേകതയാണ്

English summary
G Sudhakaran about Vyshyambhagam- Kunjippadam bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X