ശബരിമല പ്രശ്നം: പന്തളം രാജകുടുംബത്തെ അപമാനിച്ച് മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: പന്തളം രാജകുടുംബത്തിലെ ശശികുമാര്‍വര്‍മ്മയുടെ പേര് എടുത്ത് പറഞ്ഞാണ് മന്ത്രി പൊട്ടിതെറിച്ചത്. രാജവാഴ്ച്ചയുടെ അവശിഷ്ട്ടം എടുത്ത് മേലങ്കിയണിഞ്ഞവര്‍ക്ക് മാത്രം നല്ല പേരെന്നത് കയ്യില്‍ വെച്ചാല്‍ മതിയെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയില്ലേ കയറ്റെണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ആലപ്പുഴയില്‍ വിദ്യാരംഭത്തിന്‌റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രാജവാഴ്ച്ചയുടെ അവശിഷ്ട്ടമെടുത്ത് മേലങ്കിയണിഞ്ഞവര്‍ക്ക് പേരിന്റെ കൂടെ എന്തൊക്കെയാണ്. നല്ല പേരിന് ഇവര്‍ മാത്രമല്ല അവകാശികള്‍. കാളിയെന്നും കരിക്കട്ടയെന്നും തമ്പ്രാക്കന്‍മാര്‍ പട്ടികജാതിക്കാര്‍ക്ക് പേരിട്ടിരുന്നു. ചതയ ദിനത്തില്‍ ജനിച്ചത് കൊണ്ട് ചതയ ദിനത്തില്‍ ജി.സുധാകരനൊന്നും താന്‍ പറയില്ല. മന്ത്രി സ്ഥാനമൊന്നും തനിക്ക് ഒരു പ്രശ്‌നമല്ല നല്ലവരെ ജനം പിന്തുണയ്ക്കും ശബരിമലയില്‍ സ്ത്രീകളെ കയറ്റിയില്ലേ കയറ്റണ്ട അതിന് ഇത്ര ദേഷ്യമെന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.
Recommended Video



Click it and Unblock the Notifications