'ശബരിമലയില്‍ നിത്യബ്രഹ്മചാരി സങ്കല്‍പം, ഇതെല്ലാം അംഗീകരിച്ചുപോന്ന കാര്യം, അട്ടിമറിക്കേണ്ടതല്ല'; ജി സുധാകരന്‍
ആലപ്പുഴ: ശബരിമലയിൽ നിത്യബ്രഹ്മചാരി സങ്കൽപ്പമുള്ളത് കൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തതെന്ന് മുൻ ദേവസ്വം മന്ത്രി ജി സുധാകരൻ. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ വേണ്ട. ശബരിമലയിൽ യുവതികളെ വിലക്കി ചട്ടമുണ്ട്. 50 വയസിന് മുകളിലുള്ളവർക്ക് ശബരിമലയിൽ പോകാൻ നിലവിൽ അനുമതി ഉണ്ട്.
അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോരുന്ന കാര്യമാണെന്നും സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അദ്ദേഹം 50 വയസ് കഴിഞ്ഞ സ്ത്രീകളേ ശബരിമലയിൽ കയറാവൂ എന്ന വാദം അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു. ഇത് വാർത്തയായി വന്നതിന് പിന്നാലെയാണ് സുധാകരന്റെ വിശദീകരണം.

ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം കാലം ജ്യോതിഷത്തിനും പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ട് പോകണം എന്നുമായിരുന്നു ജി. സുധാകരൻ ചടങ്ങിൽ പറഞ്ഞത്.
''ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുത് എന്നതാണ് ചട്ടം. അത് മാറിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി കുറച്ചിട്ടില്ല. ശബരിമലയിൽ പ്രതിഷ്ഠ നിത്യബ്രഹ്മചാരി സങ്കൽപത്തിൽ ആയതുകൊണ്ടാണ് അത്. ഇതെല്ലാം നമ്മൾ അംഗീകരിച്ചു പോന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ടതോ, അട്ടിമറിക്കേണ്ടതോ അല്ല''-എന്നാണ് ഇതിന് മറുപടിയായി ജി. സുധാകരൻ മാധ്യമങ്ങളോട് വിശദീകരിച്ചത്
ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇവർ കേരളത്തിൽ കൂടിവരികയാണെന്നും സുധാകരൻ പറഞ്ഞു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഹിന്ദു പുരോഹിതർ കല്ല്യാണത്തിനും മറ്റു പൊതു ചടങ്ങുകൾക്കും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണം എന്ന് താൻ പറഞ്ഞത് ചിലർ വിവാദമാക്കി. ക്രിസ്ത്യൻ, മുസ്ലീം പുരോഹിതർ പാദം പോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും അതിനെ കളിയാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു..
കമ്മ്യൂണിസ്റ്റുകളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല. രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാവാതെ കുറേപ്പേർ രാവിലെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്.
ഫോൺ വിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവർത്തനമെന്നും ജി. സുധാകരൻ വിമർശിച്ചു. ഇവിടെയിപ്പോൾ കോൺഗ്രസിനേയും കമ്മ്യൂണിസ്റ്റുകളേയും തിരിച്ചറിയാൻ കഴിയാതെയായി എന്നും സുധാകരൻ പറഞ്ഞു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന്‍ പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications