Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി സുധാകരൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ല; ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി, ആരോഗ്യ പ്രശ്‌നം കാരണം

ആലപ്പുഴ : കണ്ണൂരില്‍ നടക്കുന്ന 23ാം സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് ജി സുധാകരന്‍ കത്ത് നല്‍കി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജി സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സുധാകരന് പകരം മറ്റൊരു പ്രതിനിധിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെയാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഈ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധിയാണ് സുധാകരന്‍. എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ സുധാകരനെ ഒഴിവാക്കിയിരുന്നു. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു .

kerala

എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നത്. അതേസമയം, കത്ത് ലഭിച്ച കാര്യം ആര്‍ നാസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സുധാകരന് പകരം ഒരാളെ പ്രതിനിധിയായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കായംകുളത്ത് നിന്നുള്ള മഹേന്ദ്രനാണ് സുധാകരന് പകരമായുള്ള പ്രതിനിധിയായി സുധാകരന് പകരം പങ്കെടുക്കുക .

Recommended Video

cmsvideo
    കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍

    അതേസമയം , ജി സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി . സുധാകരനും പാര്‍ട്ടിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പകരം മറ്റൊരു പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട് . അതില്‍ അസ്വഭാവികത ഒന്നുമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി .

    സംസ്ഥാന സമിതിയില്‍ നിന്ന് പ്രായപരിധി ചൂണ്ടിക്കാണിച്ചാണ് സുധാകരനെ എറണാകുളം സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ സുധാകരന്റെ ഘടതം ബ്രാഞ്ചാണ്. ആ ഘടകത്തിലും പ്രവര്‍ത്തനത്തിലും താന്‍ സംതൃപ്തനാണെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ജി സുധകരന്‍ അടക്കം 13 പേരെയാണ് ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. പ്രായ പരിധി നടപ്പാക്കിയതോടെയാണ് ജി സുധാകരനെ അടക്കമുള്ളവരെ ഒഴിവാക്കിയതെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചത്.

    75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കിയപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിച്ചിരുന്നു. വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണ പിള്ള, കെ പി സഹദേവന്‍, കെ ജോ തോമസ്, എം എം മണി , പി പി വാസുദേവന്‍, സി പി നാരായണന്‍, എം ചന്ദ്രന്‍, കെ വി രാമകൃഷ്ണന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍.

    അതേസമയം, സി പി എം 23 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാക വിപ്ലവരണഭൂമിയായ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രയാണം ആരംഭിച്ചു. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ജാഥാ ക്യാപ്റ്റനായ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിന് പതാക കൈമാറിയതോടെയാണ് ജാഥയ്ക്ക് തുടക്കമായത്. രക്തസാക്ഷി സ്മരണകള്‍ ഇരമ്പുന്ന വയലാറിലെ നൂറുകണക്കിനാളുകളുടെ മുദ്രാവാക്യങ്ങളോടെ രക്തപതാകയ്ക്ക് അകമ്പടിയേകി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+