ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായംകുളത്ത് മല്‍സരിക്കില്ല; അവിടെയുള്ളത് കാലുവാരികളെന്ന് മന്ത്രി സുധാകരന്‍, അമ്പലപ്പുഴ തുടര്‍ന്നേക്കും

Google Oneindia Malayalam News

ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് സൂചന നല്‍കി മന്ത്രി ജി സുധാകരന്‍. കായംകുളത്ത് മല്‍സരിക്കില്ലെന്നു മന്ത്രി പറഞ്ഞു. അമ്പലപ്പുഴയില്‍ തന്നെയാകും മന്ത്രി മല്‍സരിക്കുക. കായംകുളത്തേക്കില്ലെന്നും അവിടെയുള്ളത് കാലുവാരികളാണെന്നും മന്ത്രി പറഞ്ഞു. സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മറ്റിയിലും ഞാനുണ്ടല്ലോ. ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി എന്നും ജി സുധാകരന്‍ പറഞ്ഞു.

g

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകും. എന്നാല്‍ താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമോ എന്ന് ഉറപ്പില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തല്ലിക്കൊന്നാലും കായംകുളത്തേക്കില്ല. അവിടെയുള്ളത് കാലുവാരികളാണ്. ആ സംസ്‌കാരം കായംകുളത്ത് ഇപ്പോഴും മാറിയിട്ടില്ല. അവര്‍ കാലിലേക്കാണ് നോക്കുന്നത്. ഒരു കാര്യവുമില്ലാതെ അല്ലേ എന്നെ അന്ന് തോല്‍പ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

പിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കിപിസി ജോര്‍ജിന്റെ വഴിയടഞ്ഞു; വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മുസ്ലിം ലീഗ്, പരിപാടികളില്‍ നിന്ന് ഒഴിവാക്കി

നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മന്ത്രി ഇപ്പോള്‍ പ്രതികരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തനിക്ക് ആര്‍ത്തിയില്ലെന്നും സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നുമാണ് മുമ്പ് ജി സുധാകരന്‍ പറഞ്ഞത്. മല്‍സരിക്കാന്‍ കരുതിയിട്ടില്ല. നിലപാട് പാര്‍ട്ടിയെ അറിയിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിനെ ജയിലിലടക്കും; ദിലീപിന് മുമ്പേ... യുഡിഎഫ് വന്നാല്‍നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിനെ ജയിലിലടക്കും; ദിലീപിന് മുമ്പേ... യുഡിഎഫ് വന്നാല്‍

English summary
G Sudhakaran Says will not contest in Kayamkulam in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X