ഗാന്ധി വധം: ആര്‍എസ്എസിനെതിരെയുള്ള പരാമര്‍ശം, സുധാകരനെതിരെയും ചിത്തരഞ്ജനെതിരെയും കേസ്
ഋഷി തുല്യനായ ബാപ്പുജിയുടെ ആശയങ്ങളും ആദര്‍ശങ്ങളും ലോകമെമ്പാടുമുള്ള ജനത ഹൃദയത്തില്‍ ഏറ്റുവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പോലും ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആലപ്പുഴ: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, ആലപ്പുഴ എം എല്‍ എ പി പി ചിത്തരഞ്ജന്‍ എന്നിവര്‍ക്കെതിരെ ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി കേസ് ഫയല്‍ ചെയ്തു.
ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്തെ നീതിന്യായ കോടതികളും അന്വേഷണ കമ്മീഷനുകളും തള്ളിക്കളഞ്ഞ ആരോപണം വീണ്ടും ഉന്നയിച്ചത് സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനും സ്പര്‍ദ്ധ വളര്‍ത്താനുമുള്ള ദുരുദ്യേശ്യത്തോട് കൂടിയാണെന്ന് സന്ദീപ് വചസ്പതി പറഞ്ഞു.
ഇത് ആര്‍ എസ് എസിനെയും സംഘ പരിവാര്‍ സംഘടനകളെയും പറ്റി സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്. ഇതിനെതിരെ ക്രിമിനല്‍ നടപടിക്രമം 190 എ, 199 വകുപ്പുകള്‍ അനുസരിച്ച് മാനനഷ്ടക്കേസ് എടുത്ത് വിചാരണ നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകരായ അഡ്വ. പ്രതാപ് ജി പടിക്കല്‍ അഡ്വ. ഹരീഷ് കാട്ടൂര്‍ എന്നിവര്‍ മുഖാന്തിരമാണ് കേസ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തില്‍ കെ സുധാകരന്‍ ഫേസ്ബുക്കഗ് പോസ്റ്റിലൂടെയാണ് പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ ആത്മാവിലേക്ക് ആര്‍ എസ് എസ് തീവ്രവാദികള്‍ നിറയൊഴിച്ചിട്ട് 75 വര്‍ഷങ്ങള്‍ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ തീവ്രവാദ പ്രവര്‍ത്തനം ഗാന്ധിജിയുടെ കൊലപാതകമാണ്. അഹിംസാ മന്ത്രം കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ മഹാത്മാവിനെ കേവലം മതവിദ്വേഷത്തിന്റെ പേരിലാണ് ആര്‍ എസ് എസ് തീവ്രവാദികള്‍ വധിച്ചത്.
ഋഷി തുല്യനായ ബാപ്പുജിയുടെ ആശയങ്ങളും ആദര്‍ശങ്ങളും ലോകമെമ്പാടുമുള്ള ജനത ഹൃദയത്തില്‍ ഏറ്റുവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പോലും ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കലും അണയാത്ത കനലായി ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ ഈ ദിവസം ജ്വലിച്ചു നില്‍ക്കും.ആര്‍ എസ് എസ് കാരുടെ വെടിയുണ്ടകള്‍ ഇന്ത്യയുടെ ഇടനെഞ്ചില്‍ തുളഞ്ഞു കയറിയ ഈ ദിവസം , ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാളും മറക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications