ഉടുപ്പ് മാറുന്ന പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്; ഭാര്യയുടെ അടിയും മേടിച്ചെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: കെബി ഗണേഷ് കുമാറിനെതിരെ കടുത്ത പാമര്‍ശങ്ങളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് സ്വഭാവശുദ്ധിയില്ലാത്ത ആളാണ്. അദ്ദേഹത്തെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ നോക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗണേഷിനെ ഉള്‍പ്പെടുത്തിയാല്‍ മന്ത്രിസഭ വെറുതെ വികൃതമാകും. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രമാണ് പിണറായി സര്‍ക്കാരിന് ആകെയുള്ള കാലാവധി. മന്ത്രിമാരെ അങ്ങോട്ടും, ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാന്‍ പോയാല്‍ ഒരു ഗുണവുമുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായാലും പൊതുപ്രവര്‍ത്തനത്തിനായാലും സ്വഭാവശുദ്ധി വേണം. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ഗതാഗത വകുപ്പ്, ഞാനിത് പറയുന്നത് ഈ രാജ്യത്ത് സത്യം പറയാനെങ്കിലും ഒരാള്‍ വേണ്ടേ എന്നത് കൊണ്ടാണ് വെള്ളാപ്പള്ളി വ്യക്തമാക്കി.

മോശമായ മുഖവും, സ്വഭാവ ശുദ്ധിയുമുള്ള ഒരാളെ മന്ത്രിയാക്കാന്‍ പോകുന്നു എന്ന് പറഞാല്‍ ഈ മന്ത്രിസഭയുടെ മുഖം എത്ര മാത്രം നന്നാകും. സ്വന്തം ഉടുപ്പ് മാറുന്നത് പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ് കുമാര്‍. എല്ലാം പൊതുജനങ്ങള്‍ കണ്ടതാണ്. ജനം കഴുതകളാണെന്ന് വിചാരിക്കരുത്. ജനങ്ങളുടെ അറിവില്ലായ്മ, സംഘടിത് വോട്ടുബാങ്കായി നിന്ന് വിജയിപ്പിച്ചു എന്നത് കൊണ്ട് അവരെ മന്ത്രിയാക്കി ജനം ചുമക്കണം എന്നുണ്ടോ?
ഗതാഗത വകുപ്പില്‍ ഇപ്പോള്‍ ഇരിക്കുന്ന മന്ത്രി കഷ്ടപ്പെടുകയാണ്. ആ വകുപ്പ് വേണ്ടെന്ന് ആദ്യമേ തന്നെ ഗണേഷ് പറഞ്ഞിട്ടുണ്ട്. അതിന്റെ അര്‍ത്ഥം എന്താണ്? വേണ്ടത് ഏത് വകുപ്പാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാല്‍ നന്നാക്കാനല്ല, കറന്നുകുടിക്കാനാണ് ശ്രമിക്കുകയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
ഗണേഷ് കുമാര്‍ മന്ത്രിയായിരുന്ന സമയം ജീവനക്കാരെ നിയമിക്കുന്നതിലും, സ്ഥലം മാറ്റുന്നതിലും വന്‍ അഴിമതിയാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ജാതി സെന്‍സസിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജാതി സെന്‍സസ് എടുക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. അതെടുത്തിട്ട് കവറിലാക്കി അടച്ചുവെക്കാനല്ല.
ഇവിടത്തെ പിന്നോക്കക്കാരനും, പട്ടികജാതിക്കാരനും, അധികാരത്തിനുള്ള പങ്കാളിത്തം ജനസംഖ്യാനുപാതികമായി കൊടുക്കുമെന്ന് പറയണം. അല്ലാത്തപക്ഷം ഈ കണക്കെടുക്കുന്നത് ജനങ്ങളെ പറ്റിക്കലാണെന്നും, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണിതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.












Click it and Unblock the Notifications