സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍: അറസ്റ്റ് ആലപ്പുഴയില്‍
ചേര്‍ത്തല: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയെ ഒന്നരക്കിലോ കഞ്ചാവുമായി എക്‌സൈസ് അധികൃതര്‍ പിടികൂടി. ആലപ്പുഴ നഗരസഭ കാളാത്ത് വാര്‍ഡില്‍ മുപ്പത് നികര്‍ത്തില്‍ വി.ആര്‍.മനുവിനെ (25) യാണ് അറസ്റ്റുചെയ്തത്. മുഹമ്മ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഞായറാഴ്ച രാവിലെയാണ്, എക്‌സൈസ് ചേര്‍ത്തല സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മനുവിനെ പിടികൂടിയത്. കഞ്ചാവ് വില്‍പ്പന നടത്തി കിട്ടിയ 1,500 രൂപയും കഞ്ചാവ് വില്‍ക്കുന്നതിനുള്ള കവറുകളും മനുവിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തു.
മഹാരാഷ്ട്രയില്‍നിന്ന് ട്രെയിനില്‍ കഞ്ചാവ് എത്തിച്ച് കേരളത്തില്‍ വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് മനുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബാഗുകളിലാക്കി എത്തിക്കുന്ന കഞ്ചാവ്, ചെറുപൊതികളിലാക്കി ആലപ്പുഴ, മുഹമ്മ മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും വില്‍ക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എതാനും ദിവസമായി മനുവിനെ എക്‌സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു.

പ്രിവന്റീവ് ഓഫീസര്‍മാരായ സി.വി.വേണു, എന്‍.ബാബു, പി.സി.ഗിരീഷ്, സി.ഇ.ഒ.മാരായ എച്ച്.മുസ്തഫ, ബി.അഭിലാഷ്, െ്രെഡവര്‍ ആന്‍ഡ്രൂസ് എന്നിവര്‍ ഉള്‍പ്പെട്ട എക്‌സൈസ് സംഘമാണ് മനുവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മനുവിന്റെ സംഘത്തിലെ മറ്റംഗങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു












Click it and Unblock the Notifications